കോതമംഗലം : പുതിയ അധ്യയന വർഷത്തിൽ കുരുന്നുകളെ വരവേൽകുന്നതിന്റെ ഭാഗമായി “ഒന്നിച്ച് ഒന്നായ് ഒന്നാവാം ” കോതമംഗലം സബ് ജില്ലാ തല പ്രവേശനോത്സവം ”
പിണ്ടിമന ഗവ യു പി സ്കൂളിൽ സംഘടിപ്പിച്ചു. പ്രവേശനോത്സവം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ചു.
എച്ച് എം ലിജി വി പോൾ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയേൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ കുമാരി, മുൻ ബിപിസിയും വാർഡ് മെമ്പറുമായ എസ്.എം അലിയാർ,എ ഇ ഒ സജീവ് കെ ബി, വാർഡ് മെമ്പർ ലത ഷാജി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിബി പോൾ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൽസൺ കെ ജോൺ, കോതമംഗലം ബി പി സി ബിനിയത്ത്, എം പി ടി എ ചെയർപേഴ്സൺ ഷീജ സതീശൻ, എസ് എം സി പ്രസിഡന്റ് അനീഷ് തങ്കപ്പൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
