Connect with us

Hi, what are you looking for?

NEWS

കോതമംഗലം നഗരസഭയിൽ 5.25 കോടി രൂപ ചിലവഴിച്ചു  മോഡേൺ ക്രിമറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം മെയ്‌ 31 ന് മന്ത്രി പി രാജീവ് നിർവഹിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ

കോതമംഗലം :കോതമംഗലം നഗരസഭയിൽ 5.25 കോടി രൂപ ചിലവഴിച്ചു കൊണ്ടുള്ള മോഡേൺ ക്രിമറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം മെയ്‌ 31 ന് ബഹു.വ്യവസായ- നിയമ -വാണിജ്യ – കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കുമെന്ന് ആന്റണി ജോൺ എം എൽ എയും, മുൻസിപ്പൽ ചെയർമാൻ കെ കെ ടോമിയും സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോതമംഗലം നഗരസഭ പഞ്ചായത്തായിരുന്ന കാലം മുതൽ കോതമംഗലം നിവാസികളുടെയും, സമീപ പഞ്ചായത്തുകളിലെ ജനവിഭാഗങ്ങൾ ഉൾപ്പെടെ കോതമംഗലം നിയോജക മണ്ഡലത്തിലെ രണ്ട് ലക്ഷത്തോളം വരുന്ന പൊതുജനങ്ങളുടെ ഏറ്റവും മൗലീക ആവശ്യമായിരുന്ന പൊതു ശ്‌മശാനം ഇപ്പോൾ യാഥാർത്ഥ്യമാകാൻ പോകുകയാണ്.

മോഡേൺ ക്രിമറ്റോറിയത്തിന്റെ നിർമ്മാണത്തിനായി നാല് കോടി രൂപയുടെ പ്രോജക്ടിന് സർക്കാരിൻ്റെയും, കിഫ്‌ബിയുടെയും അനുമതിയും, അംഗീകാരവും ലഭിച്ച് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചാണിപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.അതോടൊപ്പം എം.എൽ.എ. ഫണ്ടിൽ നിന്നും ഒരു കോടി രൂപ വകയിരുത്തി ക്രിമറ്റോറിയത്തിൻ്റെ ഭാഗത്തേക്കുള്ള റോഡുകളുടെ നവീകരണത്തിനുള്ള നടപടികളും പൂർത്തികരിച്ചിട്ടുണ്ട്. നഗരസഭ 2025-2026 വാർഷിക പദ്ധതിയിൽ ക്രിമറ്റോറിയത്തിൻ്റെ ചുറ്റു മതിൽ നിർമ്മാണത്തിനും 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

കോതമംഗലം നഗരസഭ 6-ാം വാർഡിൽ 65 സെൻ്റ് സ്ഥലത്ത് ഒരേ സമയം 2 മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ കഴിയുന്ന വിധത്തിലും, ബന്ധുക്കൾക്ക് അവരുടെ ആചാര അനുഷ്ഠാന ങ്ങൾ പ്രകാരമുള്ള കർമ്മങ്ങൾ നടത്തുന്നതിനുള്ള സൗകര്യത്തോടും കൂടിയ ആധുനിക ഗ്യാസ് ക്രിമറ്റോറിയമാണ് നിർമ്മി ക്കുന്നത്.

പദ്ധതിയുടെ നിർമ്മാണോദ്ഘാടനം മെയ് 31 ശനിയാഴ്ച വൈകിട്ട് 4.30 ന് മുനിസിപ്പൽ ഓഫീസിന് സമീപം വച്ച് ബഹു. വ്യവസായ- നിയമ-വാണിജ്യ- കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കുമെന്ന് ആന്റണി ജോൺ എംഎൽഎയും മുൻസിപ്പൽ ചെയർമാൻ കെ കെ ടോമിയും സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പതിറ്റാണ്ടുകളായി കോതമംഗലത്തിന്റെ പൊതു സമൂഹം ഉന്നയിച്ചു വരുന്ന പ്രധാന ആവശ്യം ഇപ്പോൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും, നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും ഇരുവരും കൂട്ടിച്ചേർത്തു.
വാർത്താ സമ്മേളനത്തിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ എ നൗഷാദ്,കെ വി തോമസ്, രമ്യ വിനോദ്, ആറാം വാർഡ് കൗൺസിലർ സിജോ വർഗീസ് എന്നിവരും പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബോട്ടണി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. എറണാകുളം വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ...

NEWS

കോതമംഗലം: ആലുവ–മൂന്നാർ രാജപാത വിഷയത്തിൽ വിധക്തരെ ഉൾപ്പെടുത്തി വിശതമായ ജൈവവൈവിദ്യ പഠനം നടത്തി തീരുമാനമെടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. പഴയ ആലുവ–മൂന്നാർ രാജപാതയുടെ പൂയംകുട്ടിമുതൽ പീണ്ടിമേട് വരെയുള്ള എട്ട് കിലോമീറ്ററോളം...

ACCIDENT

കോതമംഗലം: ദേശീയപാതയില്‍ നെല്ലിമറ്റത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ ഒടിഞ്ഞ പോസ്റ്റ് ബസ്സിന് മുകളിലേക്ക് പതിച്ചു. നെല്ലിമറ്റം കുത്തുകുഴി പള്ളിത്താഴത്ത് തിങ്കളാഴ്ച രാവിലെ 10.30...

NEWS

  കവളങ്ങാട്:കാലവര്‍ഷമെത്തിയിട്ടും കാളിയാര്‍ പുഴയില്‍ പറമ്പഞ്ചേരി തടയണയിലെ പലകകള്‍ നീക്കാത്തത് ഭീഷണിയായി. മഴ കനത്താല്‍ പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയോടൊപ്പം ശുദ്ധജലപദ്ധതികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നാണ് ആശങ്ക.വേനല്‍ക്കാലത്ത് ജലലഭ്യതയ്ക്കായി പുഴകളിലും തോടുകളിലുമുള്ള തടയണകളിലെ പലകകള്‍ കാലവര്‍ഷം...

NEWS

പ്രതിഭാ സംഗമവും പഠനോപകരണ വിതരവും നടത്തി   കോതമംഗലം: കുട്ടമ്പുഴ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും, കുട്ടുമ്പുഴ പഞ്ചായത്ത് പതിനൊന്നാം വാർഡ് എഡിഎസ് ഉും സംയുക്തമായി നടപ്പാക്കിയ പ്രതിഭാ സംഗമവും പഠനോപകരണ...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടിയില്‍ ജനവാസ മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെയെത്തിയ കാട്ടാനക്കൂട്ടം കൃഷികള്‍ നശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെ മുട്ടത്തുപാറ സ്വദേശി പ്രിന്‍സിന്റെ വീടിന്റെ സമീപമെത്തിയ കാട്ടാനക്കൂട്ടം വീടിന്റെ പോര്‍ച്ചിലേക്ക് വാഴ മറിച്ചിടുകയായിരുന്നു. തുടര്‍ന്ന് പറമ്പിലേക്ക് പോയ...

CHUTTUVATTOM

കോതമംഗലം: കുട്ടംപുഴ പുഴയിൽ ഒരുമാസം മുമ്പ് നഷ്ടപ്പെട്ട നാലര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ ലഭിച്ചു. കോതമംഗലത്ത് വച്ച് മന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് മാല കൈമാറിയത്.അതിരപ്പിള്ളി സ്വദേശി ഷാജി എം.ജി യാണ്...

NEWS

കോതമംഗലം: വനാതിർത്തി മേഖലകളിൽ ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കോതമംഗലം പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിൽ ഇന്നലെ ചേർന്ന യോഗത്തിൽ, എല്ലാ വിഷയങ്ങളും വിശദമായി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി...

NEWS

കൊച്ചി: മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച നടന്‍ സലിം കുമാര്‍ വിടവാങ്ങി. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ ദീർഘനാളായി അസുഖ...

CHUTTUVATTOM

കോതമംഗലം: നഗരത്തിൽ തെരുവ് വിളക്കുകൾ പ്രവർത്തന രഹിതമായതിൽ കോതമംഗലം താലൂക്ക് പൗരസമിതി ഗാന്ധി സ്ക്വയറിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. മാസങ്ങളായി കോതമംഗലം നഗരം കൂരിരിട്ടിലാണ്. മഴക്കാലവും സ്കൂൾ -കോളേജ്കളും തുറന്നത്തോടെ കാൽനടയാത്രക്കാർ വളരെകൂടുതലായിട്ടും...

CHUTTUVATTOM

കോതമംഗലം: കോതമംഗലം പോലീസിന് കുപ്രസിദ്ധ ക്രിമിനൽ അര്‍ജുന്‍ ആയങ്കിയുടെ ഫെയ്സ്ബുക്ക് ഭീഷണി.വിവിധ ക്രമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി ഉള്‍പ്പടെയുള്ള അഞ്ചംഗ സംഘത്തെ കഴിഞ്ഞ മാസം മൂന്നിന് പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ നിന്ന് കോതമംഗലം...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

error: Content is protected !!