കോതമംഗലം:ബിജെപി കോതമംഗലം മണ്ഡലം നെല്ലിക്കുഴി പഞ്ചായത്ത് നിശാശിൽപ്പശാല തൃക്കാരിയൂർ സമൂമഠത്തിൽ ബി.ജെ.പി. ജില്ലാ പ്രഭാരി അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു.
എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പി.പി. സജീവ്, ജില്ല ജനറൽ സെക്രട്ടറിമാരായ ഇ.ടി. നടരാജൻ, അഡ്വ. സൂരജ് ജോൺ മലയിൽ, ജില്ലാ ട്രഷറർ അനിൽ ഞാളുമഠം, ജില്ലാ സെക്രട്ടറി ശോഭാ രാധാകൃഷ്ണൻ, മണ്ഡലം പ്രസിഡൻ്റ് സിന്ധു പ്രവീൺ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഇ. കെ. അജിത് കുമാർ, ഉണ്ണികൃഷ്ണൻ മാങ്ങോട്, പഞ്ചായത്ത് ഇൻ ചാർജ് അഡ്വ. എൻ. എൻ. ഇളയത് , തൃക്കാരിയൂർ ഏരിയ പ്രസിഡൻ്റ് മിനി മധു, ജനറൽ സെക്രട്ടറി വിനോദ് കണ്ണാടിപ്പാറ, നെല്ലിക്കുഴി ഏരിയ പ്രസിഡൻ്റ് സുബൈർ ബ്ലാക്കാട്ട്മോളം, ജനറൽ സെക്രട്ടറി കൃഷ്ണൻ നായർ, വിവിധ വാർഡുകളിൽ നിന്ന് തെരഞ്ഞെടുത്ത വികസിത കേരളം വാർഡ് കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
