Connect with us

Hi, what are you looking for?

NEWS

ഭക്ഷണശാലകളില്‍ മിന്നല്‍ പരിശോധന; പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്ത് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ടൗണിലെ ഭക്ഷണശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ഹോട്ടല്‍, ബേക്കറി തുടങ്ങിയ പത്തുസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മൂന്ന് ഭക്ഷണശാലകളില്‍നിന്ന് ദിവസങ്ങള്‍ പഴക്കമുള്ള ഇറച്ചിയും മീനും പൊറോട്ടയും പഴകിയ എണ്ണയും അടക്കം കണ്ടെത്തി നശിപ്പിച്ചു. പാക്കറ്റുകളില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന ബ്രഡ്, ഹലുവ, ബിസ്‌ക്കറ്റ് തുടങ്ങിയ കാലാവധി കഴിഞ്ഞവയും പിടികൂടി. ഒരു ഹോട്ടലിന് നോട്ടീസ് നല്‍കി പിഴ ഈടാക്കി അടച്ചുപൂട്ടിച്ചു. കുട്ടമ്പുഴ കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആത്മാറാം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍.എസ്. ജോയി, ദിവ്യ ഷണ്മുഖന്‍, മെറില്‍ ജെ. ആന്റണി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

 

You May Also Like

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം മോഡേണ്‍പടിയിലെ കരോട്ടുകുടി മുഹമ്മദാലിയുടെ പലചരക്ക് കടയില്‍ മോഷണം. ബുധനാഴ്ച രാത്രി കട കുത്തിത്തുറന്ന് സിഗരറ്റും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു. കൂവള്ളൂരില്‍ ഉള്ളിയാട്ട് നിസാമിന്റെയും പിടവൂര്‍ പുതയത്ത്മോളേല്‍ ബിബിന്റെയും വീടുകളിലെ കിണറുകളില്‍...

CHUTTUVATTOM

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നത്ത് പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ബെവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റില്‍ മോഷണശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കടാതി പാലത്തിങ്കല്‍ പുത്തന്‍പുര നൈസാബിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിന് രാത്രി ഒമ്പതോടെയാണ് മോഷണ...

CHUTTUVATTOM

കോതമംഗലം: കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയിലും എത്തി കപ്പക്കൊമ്പൻ നാശം വരുത്തി. പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയില്‍ മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള കപ്പ കൃഷിയാണ് കപ്പ കൊമ്പന്‍ തി്ന്നും ചവിട്ടിമെതിച്ചും നശിപ്പിച്ചത്. പാറക്കല്‍ സെയ്തുമുഹമ്മദിന്‍റേയും താഴത്തേക്കുടി ശങ്കരന്‍റേയും കപ്പ...

CHUTTUVATTOM

കോതമംഗലം: ഇളമ്പ്ര നായ്ക്കമ്മാവുടി മീരാൻ (78) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ : ഫാത്തിമ പിടവൂർ മോളത്താൻ കുടുംബാഗം, മക്കൾ : സിമി (അധ്യാപിക),നിഥിൻ, സുബൈദ.(എ ജി ഓഫീസ്), പരേതനായ നിഷാൽ. മരുമക്കൾ:...

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് യു.പി സ്‌കൂൾ പ്രഥമ ഹെഡ്മാസ്റ്റർ പുതുപ്പാടി ചിറപ്പടി മാളിയേക്കൽ (അമ്പഴച്ചാലിൽ )എം.ജെ ഉതുപ്പ് (ഇസഹാക്ക് – 87)നിര്യാതനായി. സംസ്‌കാരം  വെള്ളിയാഴ്ച  2ന് കാരക്കുന്നം സെൻ്റ് മേരീസ് യാക്കോബായ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി തട്ടേക്കാട് സലിം അലി പക്ഷിസങ്കേതത്തിൽ നിന്ന് പുല്ലാശ്ശേരിക്കുത്ത് വെള്ളച്ചാട്ടത്തിലേക്ക് സംഘടിപ്പിച്ച ട്രെക്കിംഗ് സാഹസിക സഞ്ചാരികൾക്ക് അവിസ്മരണീയ അനുഭവമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അമ്പതോളം പ്രകൃതി...

CRIME

കോതമംഗലം: കോതമംഗലം, ഊന്നുകൽ പോലീസിനെ വെല്ലുവിളിച്ചും ഭീഷണിമുഴക്കിയും കുപ്രസിദ്ധ ക്രമിനല്‍ അര്‍ജുന്‍ ആയങ്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. മാസങ്ങൾക്ക് മുമ്പ് പുന്നേക്കാട് റിസോര്‍ട്ടില്‍ സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടെ ക്രമിനല്‍ ഗൂഢാലോചനക്കുള്ള ശ്രമം എന്ന പേരില്‍...

CHUTTUVATTOM

കോതമംഗലം : കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ അയ്യങ്കാവിലെ വെള്ളക്കെട്ട് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് അയ്യങ്കാവ് ജനകീയ കൂട്ടായ്മയുടെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ദേശീയപാത അതോറിറ്റിയുടേയും, കൺസ്ടക്ഷൻ കമ്പിനിയുടേയും അശാസ്ത്രീമായ ഓട നിർമ്മാണമാണ് അയ്യങ്കാവ് ഗവൺമെൻറ്...

CHUTTUVATTOM

കോതമംഗലം:പാലമറ്റം ചീക്കോട് റോഡിൽ അലഞ്ഞുതിരിഞ്ഞ കന്നുകാലിയെ രക്ഷിക്കാൻ വെട്ടിച്ച വൈദികൻ്റെ കാർ താഴ്ചയിലേക്ക് മറിഞ്ഞു. പരിക്കുകളോടെ വൈദികൻ രക്ഷപ്പെട്ടു.അടിമാലി പത്താം മൈൽ സ്വദേശി ഫാ. റോയി പോൾ മാനിക്കാട്ടിൻ്റെ മാരുതി വാഗണർ കാറാണ്...

CHUTTUVATTOM

കോതമംഗലം: നഗരസഭയില്‍ മാലിന്യനീക്കം പൂര്‍ണ്ണമായും അവതാളത്തിലായതോടെ കോതമംഗലം നഗരം മാലിന്യക്കൂമ്പാരമായി മാറുന്നു. നഗരത്തിലെ വിവിധ റോഡരികുകളിലും കുരൂര്‍ തോട്ടിലും മാലിന്യങ്ങള്‍ കുന്നുകൂടി രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. നൂറുകണക്കിന് ആളുകള്‍ പുലര്‍ച്ചെ പ്രഭാതസവാരിക്കായി എത്തുന്ന...

CHUTTUVATTOM

പല്ലാരിമംഗലം: അടിവാട് കേന്ദ്രീകരിച്ച് ഇടവിളായിക്കുടിയിൽ തുടങ്ങാൻ തയ്യാറെടുക്കുന്ന പ്ലൈവുഡ് കമ്പനികൾക്കായി നടന്നുവന്നിരുന്ന മലയിടിക്കൽ പ്രവർത്തനം വില്ലേജ് ഓഫീസർ തടഞ്ഞു. പ്ലൈവുഡ് കമ്പനികൾക്കെതിരെ പ്രതിഷേധിക്കുന്ന ജനകീയ സമര സമിതിയുടെ പരാതിയെത്തുടർന്ന് പല്ലാരിമംഗലം വില്ലേജ് ഓഫീസർ...

error: Content is protected !!