Connect with us

Hi, what are you looking for?

NEWS

കായിക വകുപ്പ് സംഘടിപ്പിക്കുന്ന ” _കിക്ക്_ _ഡ്രഗ് സ് സെ യെസ് ടു സ്പോർട്സ്_ ” സന്ദേശയാത്ര:  കോതമംഗലം മുൻസിപ്പൽ തല സംഘാടകസമിതിയ്ക്ക് രൂപം നൽകി

 

കോതമംഗലം : കായിക വകുപ്പ് സംഘടിപ്പിക്കുന്ന “കിക്ക് ഡ്രഗ് സ് സെ യെസ് ടു സ്പോർട്സ്_” സന്ദേശയാത്രയുടെ വിജയത്തിനായി കോതമംഗലം മുൻസിപ്പൽ തല സംഘാടകസമിതി രൂപീകരിച്ചു.ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാന കായിക വകുപ്പ് കാസർഗോഡ് നിന്നും തിരുവനന്തപുരം നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി കായികതാരങ്ങളും ,യുവജനങ്ങളും ,വിദ്യാർത്ഥികളും ,സന്നദ്ധ പ്രവർത്തകരും ,റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ ,ക്ലബുകൾ ,വ്യാപാരികൾ ,തുടങ്ങിയ സമൂഹത്തിന്റെ എല്ലാ മേഖലയിൽ നിന്നുമുള്ളവർ പങ്കെടുക്കുന്ന മെഗാ മാരത്തോൺ സന്ദേശ യാത്രയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ബഹു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നേതൃത്വം നൽകുന്ന വാക്കത്തോണും , സൈക്ലത്തോൺ, ലഹരി വിരുദ്ധ സന്ദേശ ക്യാമ്പയിനും ,കായിക താരങ്ങളുമായി അഭിമുഖവും ,തുടർന്ന് പുതിയ കളിയിടങ്ങൾ കണ്ടെത്തുകയും കായിക ക്ലബ്ബുകൾക്ക് ആവശ്യമായ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യാനുള്ള പദ്ധതിയും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്. മെയ്‌ 23 ന് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായിട്ടാണ് മുൻസിപ്പൽ തല സംഘാടകസമിതി രൂപീകരിച്ചിട്ടുള്ളത്. മുനിസിപ്പൽ തല സംഘാടകസമിതി യോഗം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ടോമി അബ്രഹാം , വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി തോമസ് , കൗൺസിലർമാരായ പി ആർ ഉണ്ണികൃഷ്ണൻ,രമ്യ വിനോദ്,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രതിനിധികളായ പി ഐ ബാബു,ജോയി പോൾ , എന്നിവർ ലഹരി വിരുദ്ധ ക്യാമ്പയിൻ സംബന്ധിച്ച് വിശദീകരിച്ചു. ,പോലീസ് ,എക്സൈസ് ,വിവിധ സ്‌കൂൾ അധ്യാപകർ, വ്യാപാരി പ്രതിനിധികൾ ,ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹികൾ ,റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ,കുടുംബശ്രീ ചെയർപേഴ്സൺ ,ഹരിത കർമ്മ സേന അംഗങ്ങൾ ,ആരോഗ്യ പ്രവർത്തകർ ,യൂത്ത് കോ-ഓഡിനേറ്റർ തുടങ്ങിയ നിരവധി പേർ യോഗത്തിൽ സംബന്ധിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: ശബരിമല തീർഥാടനത്തിന് മുന്നൊരുക്കങ്ങളുടെ ഭാഗമായി കുത്തുകുഴി–പരീക്കണ്ണി–തേൻകോട്–ഉപ്പുകുഴി റോഡ് നവീകരിക്കുന്നതിന് 8 കോടി രൂപ അനുവദിച്ചു. ശബരിമല ഫെസ്റ്റിവൽ 2026–27 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചിരിക്കുന്നത്. കുത്തുകുഴി മുതൽ ഉപ്പുകുഴി...

CHUTTUVATTOM

  കോതമംഗലം: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച അന്തർ ദേശീയ സമ്മേളനത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ വിഭാഗത്തിൽ മികച്ച ഗവേഷണ പ്രബന്ധ പേപ്പർ അവതരണത്തിനുള്ള പുരസ്‌കാരം കോതമംഗലം മാർ അത്തനേഷ്യസ്...

CHUTTUVATTOM

കോതമംഗലം: ശോഭനപ്പടി കൂളിയാടന്‍ സാജു ആന്റണി (70) ഔറംഗബാദില്‍ നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 2.30ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. ഭാര്യ:മേഴ്സി കിഴക്കമ്പലം വെമ്പിള്ളില്‍ (മൂലേയില്‍) കുടുംബാഗം മക്കള്‍: റോബിന്‍സണ്‍(ഓസ്‌ട്രേലിയ), റോസ്മി(യു.കെ.) മരുമക്കള്‍:...

CHUTTUVATTOM

കോതമംഗലം: കോവിഡ് കാലത്ത് നിര്‍ത്തിവെച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കോതമംഗലം ഡിപ്പോയില്‍നിന്നുള്ള വിവിധ സര്‍വീസുകളുടെ ഉദ്ഘാടനം 21ന് നടക്കും. കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കോട്ടപ്പടി, പിണ്ടിമന മേഖലകളിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ് സംഘടിപ്പിക്കുന്ന അവിര്‍ഭവ് 2കെ26 ഇന്റര്‍-കോളേജിയേറ്റ് ഫെസ്റ്റ് വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ആരംഭിച്ചു. സിനിമാ താരം ദര്‍ശന എസ്. നായര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കല്‍ക്കുരിശ് പള്ളി...

CHUTTUVATTOM

ഊന്നുകല്‍: ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ എല്‍പി സ്‌കൂളില്‍ നടത്തി വരുന്ന ബ്രയിനി കിഡ് ക്വിസ് കോമ്പറ്റിഷന്‍ സീസണ്‍ – 5 സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു കോണിക്കല്‍ ഉദ്ഘാടനം ചെയ്തു. നാല് പ്രാഥമിക...

CHUTTUVATTOM

കോതമംഗലം: ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് കീരംപാറ പഞ്ചായത്തിന് പിക്അപ് വാന്‍ വാങ്ങി നല്‍കി. കീരംപാറ പഞ്ചായത്തില്‍ നടന്ന താക്കോല്‍ ദാനവും ഫ്‌ലാഗ് ഓഫ് ചടങ്ങും ഫെഡറല്‍ ബാങ്ക് എറണാകുളം സോണല്‍...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ പോഷന്‍ മാം പദ്ധതി സംഘടിപ്പിച്ചു. പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജോയ് പി. ജോസഫ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാരായ സി.എം....

NEWS

കോതമംഗലം: തലക്കോട് ഇഞ്ചിപ്പാറ റാത്തപ്പിള്ളില്‍ ഓമന ജോണ്‍സണ്‍ (56) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 10ന് അംബികാപുരം സെന്റ് മേരിസ് പള്ളിയില്‍.പരേത തൃശൂര്‍ പേരമംഗലം കുടുംബാഗം. ഭര്‍ത്താവ് :ജോണ്‍സണ്‍ മാത്യു. മക്കള്‍: ജെയ്‌സണ്‍ (ജീവാ...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് ആന്റ് പോളിടെക്‌നിക് കോളേജിന്റെ 17-ാം വാര്‍ഷികം നടത്തി.കോതമംഗലം മേഖല മെത്രാപോലീത്ത ഏലിയാസ് മാര്‍ യൂലിയോസ് ഉദ്ഘാടനം ചെയ്തു. മാര്‍ തോമ ചെറിയപള്ളി വികാരി ഫാ. സാജു ജോര്‍ജ് അധ്യക്ഷത...

CHUTTUVATTOM

പോത്താനിക്കാട്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നേതൃത്വത്തില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂരില്‍ ആരംഭിക്കുന്ന പ്രശോഭ സീനിയര്‍ സിറ്റിസണ്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കാലാവസ്ഥ തകിടം മറിഞ്ഞ് മഴക്കുവ് നേരിടുന്നതിനാണ് ഭൂതത്താൻ കെട്ട് ഡാമിൻ്റെ 15 ഷട്ടറുകളി 12 എണ്ണം അടച്ചു. ഭൂതത്താന്‍കെട്ട് ഡാമില്‍ ജൂണ്‍ മാസം തുറക്കുന്ന ഷട്ടറുകള്‍ മുൻകാലങ്ങളിൽ വേനൽ ആരംഭിക്കുന്ന ഡിസംബര്‍-ജനുവരി...

error: Content is protected !!