Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് ADS ആനക്കയം 25-ാം വാർഷികം ആഘോഷിച്ചു

കുട്ടമ്പുഴ:  ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് ADS ആനക്കയം 25-ാം വാർഷികം ആഘോഷിച്ചു. യോഗത്തിൽ ADS ചെയർപേഴ്സൻ ശ്രീമതി ലിസ്സി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ADS മെമ്പർ ശ്രീമതി ഫിലോമിന ജോർജ്ജ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി രാജമ്മ രാജൻ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം പി വാർഷികം ഉത്ഘാടനം ചെയ്തു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  പി.എ.എം ബഷീർ സമ്മാനദാനം നിർവ്വഹിച്ചു. കുടുംബശ്രീ അംഗങ്ങളുടെ കുടുംബങ്ങളിൽ നിന്നും SSLC യ്ക്ക് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റെ ശ്രീമതി കാന്തി വെള്ളക്കയ്യൻ ഏറ്റവും മികച്ച കുടുംബശ്രീയുണിറ്റുകൾക്കുള്ള അവാർഡുകൾ നൽകി ആദരിച്ചു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. സൽമ പരീത്ADS മീറ്റിംഗിൽ ഏറ്റവും കൂടുതൽ മികച്ച പങ്കാളിത്തമുള്ള അയൽക്കൂട്ടങ്ങളെ ആദരിച്ചു. വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വികസനകാര്യസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ ശ്രീ സിബി. KA മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ ശ്രീമതി മിനി മനോഹരൻ വയോജന അയൽക്കൂടത്തിലെ മികച്ച കലാകാരനെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പറന്മാരായ ശ്രീ. ജോഷി . പി.പി., ശ്രീ എൽദോസ് ബേബി, ശ്രീ. ബിനീഷ് നാരായണൻ, ശ്രീമതി ഡെയ്സി ജോയി, ശ്രീമതി ആലീസ് സിബി, ശ്രീമതി ഷീല രാജീവ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ സുനിൽ .കെ.എൻ. മെമ്പർ സെക്രട്ടറി. അനീഷ് കുമാർ പി.ബി., 9-ാം വാർഡ് CDS മെമ്പർ ശ്രീമതി .വത്സ ബിനു, ജില്ലാ മിഷൻ ബ്ലോക്ക് RP ശ്രീമതി റിനി ബിജു എന്നിവർ ആശംസകളർപ്പിച്ചു. ADS അംഗം ശ്രീമതി. ബീന ബേബി കൃതജ്ഞത ആശംസിച്ചു. കുടുംബശ്രീ അംഗങ്ങളുടേയും ബാലസഭ കുട്ടികളുടേയും കലാ- പരിപാടികളും ഉണ്ടായിരുന്നു. ഉച്ച ഊണിനു ശേഷം കലാ-കായിക മത്സര വിജയികൾക്കുളള സമ്മാനങ്ങൾ നൽകി. സമ്മാന കൂപ്പൺ നറുക്കെടുപ്പിനുശേഷം വാർഷികയോഗം അവസാനിച്ചു.
ഏറ്റവും മികച്ച കുടുംബശ്രീ യൂണിറ്റുകളിൽ 1-ാം സ്ഥാനം നേടിയ സൂര്യ കുടുംബശ്രീ യൂണിറ്റ് 2-ാം സ്ഥാനം നേടിയ ദീപ്തി യൂണിറ്റ് 3ാംസ്ഥാനം നേടിയ കൈരളി യൂണിറ്റ്, 4-ാം സ്ഥാനം നേടിയ സംഗമം യൂണിറ്റ് 5-ാം സമ്മാനം നേടിയ വന്ദന യൂണിറ്റിനും മൊമൻ്റോയും ക്യാഷ് അവാർഡ് നൽകി ആദരിച്ചു. തേജസ്സ്, സുവർണ്ണാ , സ്ത്രീ ശക്തി, നിത്യ, ദർശനാ എന്നീ യൂണിറ്റുകൾക്ക് സ്പെഷ്യൽ ജൂറി അവാർഡും നൽകി ആദരിച്ചു.

You May Also Like

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ക്ലബ്ബ് ഷവായ റെസ്റ്റോറന്റിന് സമീപമുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. ബുധനാഴ്ച രാത്രി 11.30ഓടെ മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ റെസ്റ്റോറന്റിന് മുന്‍വശത്ത്...

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ഷാപ്പുംപടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി അപകടം. ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ വീടിന്റെ കോണ്‍ക്രീറ്റ് മതില്‍ പൂര്‍ണമായും തകര്‍ന്നു. കടാതി സ്വദേശി രാജുവിന്റെ...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ ആശാന്‍ പടി കോട്ടപ്പാടത്ത് ( വിപിന്‍ സദനം) കെ.റ്റി രവി (61) നിര്യാതനായി. സംസ്‌കാരം നടത്തി. ഭര്യ: ഷീല. മക്കള്‍: വിപിന്‍, വിനോദ്. മരുമകള്‍: നീതു .  

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജില്‍ ബിടെക്, ബിസിഎ, എം സി എ, കോഴ്‌സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് ഇന്നും, നാളെയും (13,14 തിയതികളില്‍) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ കോളേജില്‍ നേരിട്ട്...

CHUTTUVATTOM

നേര്യമംഗലം: മുരിങ്ങോത്ത് എം.എം ദാസ് (72) നിര്യാതനായി. സംസ്‌കാരം നടത്തി. പരേതന്‍ വനം വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു. ഭാര്യ: ലളിത, നേര്യമംഗലം പുതുക്കാട്ട് കുടുംബാഗം. മക്കള്‍ : സരിത, സംഗീത, പരേതനായ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബും, റോട്ടറി കരാട്ടെ ക്ലബ്ബും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തുന്നു.15ന് രാവിലെ 9ന് റോട്ടറി ക്ലമ്പിൽ നടത്തുന്ന ബോധവത്ക്കരണ പരിപാടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ സാദിഖ്...

CHUTTUVATTOM

കോതമംഗലം: വനാതിര്‍ത്തിയോട് ചേര്‍ന്ന് വര്‍ഷങ്ങളായി താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ. റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്കായി കോതമംഗലം നിയോജക മണ്ഡലത്തില്‍ നിന്ന് 600ഓളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്....

CHUTTUVATTOM

കോതമംഗലം: ഇഞ്ചൂര്‍ കൊട്ടിളത്ത് മലയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കണമെന്ന് കേരള കോണ്‍ഗ്രസ് വാരപ്പെട്ടി മണ്ഡലം നേതൃയോഗം ഷിബു തെക്കുംപുറം എംഎല്‍എയോട് ആവശ്യപ്പെട്ടു. വാരപ്പെട്ടി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏഴ് ഏക്കര്‍...

CHUTTUVATTOM

കോതമംഗലം :കഴിഞ്ഞ ഗവൺമെന്റിന്റെ കാലയളവിൽ ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിനായി ഫണ്ട് അനുവദിച്ചിരുന്ന കോതമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തികരിച്ചതായി മുൻ എം എൽ എ പ്രസ്താവനയിൽ അറിയിച്ചു .ഇതുമായി ബന്ധപ്പെട്ട...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു....

CHUTTUVATTOM

പോത്താനിക്കാട് : മദ്യ ലഹരിയില്‍ പോലീസുകാരെ ആക്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. പോത്താനിക്കാട് പഞ്ഞിത്താഴം അന്തിയാട്ട് അമല്‍ (26), സഹോദരന്‍ അതുല്‍ (24) എന്നിവരെയാണ് കൃത്യനിര്‍വഹണത്തിനിടെ പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് പോത്താനിക്കാട് പോലീസ് അറസ്റ്റ്...

CHUTTUVATTOM

കോതമംഗലം: പൂയംകുട്ടി മണികണ്ടന്‍ചാലില്‍ 45 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റില്‍.മണികണ്ടന്‍ചാല്‍ ചാലില്‍ ജിന്‍സ് ഏലിയാസ് (41) നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.സാദിഖ്, കുട്ടമ്പുഴ...

error: Content is protected !!