Connect with us

Hi, what are you looking for?

NEWS

കോതമംഗലം റവന്യൂ ടവറിലെ ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാത്തത് അധികൃതരുടെ അനാസ്ഥ

കോതമംഗലം: നൂറുകണക്കിന് ആളുകള്‍ ദിവസേന വന്നുപോകുന്ന കോതമംഗലം റവന്യൂ ടവറിലെ ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാതെ വരുന്നത് അധികൃതരുടെ അനാസ്ഥയാണെന്ന് കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷേഴ്‌സ് അസോസിയേഷന്‍ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാത്തതോടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന അനേകം പേര്‍ തിരികെ പോകേണ്ടിവരുന്ന അവസ്ഥയാണുള്ളത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ ഷീറ്റിന്റെ ചെറിയ ഭാഗം ആഴ്ചകളായി തകര്‍ന്നു കിടക്കുന്നു.

ഇതിലൂടെ ഉണ്ടായ ചോര്‍ച്ചയാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ പുതിയ ലിഫ്റ്റിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ അവതാളത്തിലാക്കിയിരിക്കുന്നത്. യഥാസമയം മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണി നടത്താതെ ലക്ഷങ്ങള്‍ ചെലവാക്കി സ്ഥാപിച്ച പുതിയ ലിഫ്റ്റിന് നാശം വരുത്തിയ ഉത്തരവാദപ്പെട്ടവരില്‍ നിന്നും നഷ്ടം ഈടാക്കുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് കെഎസ്എസ്പിഎ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സി.എ അലിക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സിബി ജെ. അടപ്പൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.സി ജോസ്, കെ.എ ജോസഫ്, പി.എം. മുഹമ്മദാലി, എ.ജെ. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

You May Also Like

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

NEWS

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസ മേഖലയില്‍ പകലും സ്ഥിരമായി എത്തിയിരുന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചു. സിഗ്നല്‍ ലഭിച്ചു തുടങ്ങി.വായിൽ കീഴ്ത്താടയിലെ മുറിവില്‍ മരുന്നും കുത്തിവയ്പ്പും നല്‍കി. ഇന്ന്...

NEWS

കോതമംഗലം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിക്കുന്ന വിദ്യാ എംഎൽഎ എജുക്കേഷൻ എക്സലൻസ് അവാർഡ്2025-26 ജൂൺ 26 വൈകിട്ട് 3ന് കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തുപടി നാരിയേലിൽ അനിൽ മാത്യുവിന്റെ ഭാര്യ ബിജി (43) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 11 ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളിയിൽ. പരേത നാഗഞ്ചേരി തുരങ്കം ഉതിമല കുടുംബാഗമാണ്....

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ എസ്സി സീറ്റൊഴിവും, ബിഎസ്സി ആക്‌ച്ചുറിയൽ സയൻസ് വിഭാഗത്തിൽ എസ്സി /എസ് ടി സീറ്റൊഴിവ്. താല്പര്യമുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി...

NEWS

കോതമംഗലം: അന്താരാഷ്ട്ര ഉഷ്ണമേഖലാ വനസംരക്ഷണ ദിനത്തോടനുബന്ധിച്ച് മാർ അത്തനേഷ്യസ് കോളേജിലെ ബോട്ടണി വിഭാഗം, ഭൂമിത്രസേന ക്ലബ്, ബയോഡൈവേഴ്സിറ്റി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഭൂതത്താൻകെട്ട് വനമേഖലയിൽ പ്രകൃതി പഠനയാത്രയും വനപര്യവേഷണ പരിപാടിയും സംഘടിപ്പിച്ചു. ബോട്ടണി...

ACCIDENT

കോതമംഗലം: നെല്ലിക്കുഴി നങ്ങേലിപ്പടിയില്‍ വൈദ്യുത സര്‍വീസ് ലൈന്‍ വലിക്കുന്നതിനായി പോസ്റ്റില്‍ കയറി ബോധരഹിതനായി കുരുങ്ങിയ ലൈന്‍മാനെ ഫയര്‍ ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ലൈന്‍മാന്‍ ഹസന്‍ ആണ് ബോധരഹിതനായി പോസ്റ്റില്‍ കുടുങ്ങിയത്. നെല്ലിക്കുഴി...

NEWS

കോതമംഗലം: ജനവാസ മേഖലകളില്‍ സ്ഥിരം സാന്നിദ്ധ്യമായ കാട്ടാനയെ റേഡിയോ കോളര്‍ ഘടിപ്പിക്കുന്ന നടപടികള്‍ കോട്ടപ്പടി, വടക്കുംഭാഗത്ത് ആരംഭിച്ചു. വെറ്റിലപ്പാറ, കുളങ്ങാട്ടുകുഴി, മാലിപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ ആന പതിവായി നിലയുറപ്പിക്കുകയും, കാര്‍ഷിക വിളകള്‍ക്ക് കനത്ത...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിലെ വീഴ്ചകൾക്കുമെതിരെ സിപിഎം കോതമംഗലം മുനിസിപ്പൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മുനിസിപ്പൽ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. ചെറിയ പള്ളിത്താഴത്ത് നിന്ന് ആരംഭിച്ച...

CRIME

മൂവാറ്റുപുഴ: വയോധികയുടെ സ്വർണ്ണമാല കവർന്നെടുക്കാൻ ശ്രമിച്ച തമിഴ്‌നാട് മധുര സ്വദേശിനി സെൽവി (46) യെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണുവാൻ നിന്ന മുളവൂർ സ്വദേശിയായ വയോധികയുടെ...

NEWS

കോതമംഗലം: വീട്ടുമുറ്റത്ത് കടുവയെ കണ്ടെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് വനം വകുപ്പ് അധികൃതർ വീട്ടുമുറ്റത്ത് മൂന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.പിണവൂർകുടി മുക്കത്ത് താമസിക്കുന്ന സ്വപ്നകൃഷ്ണനാണ് തന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രാത്രി കടുവയെ...

error: Content is protected !!