Connect with us

Hi, what are you looking for?

NEWS

കുത്തുകുഴി സഹകരണ ബാങ്ക് സർഗ്ഗ സ്കൂൾ ഓഫ് ആർ്ട്സ് അവധിക്കാല പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം നടന്നു.

കോതമംഗലം : കുത്തു കുഴി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സർഗ്ഗ സ്കൂൾ ഓഫ് ആർട്സിൻ്റെ അവധിക്കാല പരിശീലന പരിപാടികളുടെ ഉദ്ഘാടനം ബാങ്കിൻ്റെ ഓഡിറ്റോറിയത്തിൽവെച്ച്ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡൻ്റ് കെ.കെ. വർഗീസ് അദ്ധ്യക്ഷനായ യോഗത്തിൽ ഭരണസമിതിയംഗം സി.എസ് രാജു സ്വാഗതം പറഞ്ഞു. യോഗത്തിൽ ഇരു കൈകളും ബന്ധിച്ച് 11 കിലോമീറ്റർ ദൂരം 1മണിക്കൂർ 45 മിനിട്ട് സമയം കൊണ്ട് വേമ്പനാട്ട് കായൽ നീന്തി കയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടിയ മാസ്റ്റർ ആദിത്യൻ സുരേന്ദ്രനെ ചടങ്ങിൽ വച്ച് അനുമോദിച്ചു. 7/4/25 മുതൽ നൃത്തം ,സംഗീതം, യോഗ, കരട്ടെ, വിവിധ ഇൻസ്ട്രമെൻ്റസുകൾ എന്നിവയിൽ പരിശീലനം ആരംഭിക്കും.

ഇതൊടൊപ്പം വിദ്യാർത്ഥികൾക്ക് അവധിക്കാല ട്യൂഷൻ ക്ലാസുകളും സംഘടിപ്പിക്കും. സർഗ്ഗ സ്കൂൾ ഓഫ് ആർട്സിലെ മുൻ വർഷങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായി. വാർഡ് കൗൺസിലർമാരായ ഭാനുമതി രാജു, പി.ആർ ഉണ്ണികൃഷ്ണൻ , വിദ്യാ പ്രസന്നൻ, റോസിലി ഷിബു, നോബ് മാത്യു, മുൻ പ്രസിഡൻ്റുമാരായ സി.കെ. വിദ്യാസാഗർ, അഡ്വ.വി.എം ബിജുകുമാർ ,ഭരണസമിതിയംഗങ്ങളായ ജോസ് പുല്ലൻ, എം.യു ജേക്കബ്, അരുൺ പ്രകാശ്,ഗണേഷ് കുമാർ പി.എ ,ശരത് മുരളി, ഹരിഹരൻ വി.റ്റി ,തങ്കമണി ബാബു, ജമ റ്റി.ആർ, നീതു അരുൺ ചന്ദ് എന്നിവർ സംബന്ധിച്ചു. സെക്രട്ടറി ബിന്ദു ആർ നന്ദി പറഞ്ഞു. ബാങ്കിൻ്റെ ലാഭത്തിൽ നിന്ന് വകമാറ്റി വെച്ചിട്ടുള്ള സാമൂഹ്യക്ഷേമനിധി ഫണ്ട് ഉപയോഗിച്ച് സഹകാരികൾക്കായി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ ഇനിയും ആരംഭിക്കുമെന്ന് ബാങ്ക് പ്രസിഡൻ്റ് കെ.കെ വർഗീസ് അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: സീനായ് മാർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഷിബു തെക്കുംപുറം എം.എൽ.എയ്ക്ക് സ്വീകരണം നൽകി. പള്ളി വികാരിയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചേർന്ന് എം.എൽ.എയെ പൊന്നാട...

CHUTTUVATTOM

പെരുമ്പാവൂര്‍: മയക്കുമരുന്ന് ലഹരിയില്‍ പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ പരാക്രമം. റോഡിലൂടെ പോയ കാര്‍ തല്ലിപ്പൊളിക്കുകയും മറ്റുള്ളവരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ഒരാളെ അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു അക്രമിയുടെ പേരോ ഏത് നാട്ടുകാരനാണെന്നോ മറ്റു...

CHUTTUVATTOM

കോതമംഗലം:കോതമംഗലം എസ്എച്ച്ഒയ്ക്കെതിരായി വധഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്. അര്‍ജുന്‍ ആയങ്കിക്ക് മുമ്പ് അനുവദിച്ച ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാട്ടി കോതമംഗലം പോലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അര്‍ജുന്‍ ആയങ്കിയുടെ...

ACCIDENT

പെരുമ്പാവൂര്‍: നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് മരത്തിലിടിച്ച് 18 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചന്ദ്ര (25), ബിന്ദു (35), മിനു (30), അര്‍ബിന (22), സുല്‍ഫത്ത് (22), ജിഷ (44), അല്‍ഫോന്‍സ് (50), പ്രിന്‍സി...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബോട്ടണി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. എറണാകുളം വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ...

NEWS

കോതമംഗലം: ആലുവ–മൂന്നാർ രാജപാത വിഷയത്തിൽ വിധക്തരെ ഉൾപ്പെടുത്തി വിശതമായ ജൈവവൈവിദ്യ പഠനം നടത്തി തീരുമാനമെടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. പഴയ ആലുവ–മൂന്നാർ രാജപാതയുടെ പൂയംകുട്ടിമുതൽ പീണ്ടിമേട് വരെയുള്ള എട്ട് കിലോമീറ്ററോളം...

ACCIDENT

കോതമംഗലം: ദേശീയപാതയില്‍ നെല്ലിമറ്റത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ ഒടിഞ്ഞ പോസ്റ്റ് ബസ്സിന് മുകളിലേക്ക് പതിച്ചു. നെല്ലിമറ്റം കുത്തുകുഴി പള്ളിത്താഴത്ത് തിങ്കളാഴ്ച രാവിലെ 10.30...

NEWS

  കവളങ്ങാട്:കാലവര്‍ഷമെത്തിയിട്ടും കാളിയാര്‍ പുഴയില്‍ പറമ്പഞ്ചേരി തടയണയിലെ പലകകള്‍ നീക്കാത്തത് ഭീഷണിയായി. മഴ കനത്താല്‍ പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയോടൊപ്പം ശുദ്ധജലപദ്ധതികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നാണ് ആശങ്ക.വേനല്‍ക്കാലത്ത് ജലലഭ്യതയ്ക്കായി പുഴകളിലും തോടുകളിലുമുള്ള തടയണകളിലെ പലകകള്‍ കാലവര്‍ഷം...

NEWS

പ്രതിഭാ സംഗമവും പഠനോപകരണ വിതരവും നടത്തി   കോതമംഗലം: കുട്ടമ്പുഴ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും, കുട്ടുമ്പുഴ പഞ്ചായത്ത് പതിനൊന്നാം വാർഡ് എഡിഎസ് ഉും സംയുക്തമായി നടപ്പാക്കിയ പ്രതിഭാ സംഗമവും പഠനോപകരണ...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടിയില്‍ ജനവാസ മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെയെത്തിയ കാട്ടാനക്കൂട്ടം കൃഷികള്‍ നശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെ മുട്ടത്തുപാറ സ്വദേശി പ്രിന്‍സിന്റെ വീടിന്റെ സമീപമെത്തിയ കാട്ടാനക്കൂട്ടം വീടിന്റെ പോര്‍ച്ചിലേക്ക് വാഴ മറിച്ചിടുകയായിരുന്നു. തുടര്‍ന്ന് പറമ്പിലേക്ക് പോയ...

CHUTTUVATTOM

കോതമംഗലം: കുട്ടംപുഴ പുഴയിൽ ഒരുമാസം മുമ്പ് നഷ്ടപ്പെട്ട നാലര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ ലഭിച്ചു. കോതമംഗലത്ത് വച്ച് മന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് മാല കൈമാറിയത്.അതിരപ്പിള്ളി സ്വദേശി ഷാജി എം.ജി യാണ്...

NEWS

കോതമംഗലം: വനാതിർത്തി മേഖലകളിൽ ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കോതമംഗലം പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിൽ ഇന്നലെ ചേർന്ന യോഗത്തിൽ, എല്ലാ വിഷയങ്ങളും വിശദമായി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി...

error: Content is protected !!