Connect with us

Hi, what are you looking for?

CRIME

മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 70 വർഷം കഠിനതടവും 1,15,000 രൂപ പിഴയും

പെരുമ്പാവൂർ: മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 70 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടിമറ്റം കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദ്ദീൻ (27) നെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി ദിനേശ എം പിള്ള ശിക്ഷിച്ചത്. 2021 നവംബർ മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിൽ ആയിരുന്നു സംഭവം. മദ്രസയുടെ ടെറസിന്റെ മുകളിലും നിസ്കാരമുറിയിലും വച്ചായിരുന്നു പീഡനം. കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സ്കൂളിൽ അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് അധ്യാപിക ചോദിക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. അധ്യാപിക വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ മൊഴിയെടുത്ത തടിയിട്ടപറമ്പ് പോലീസ് പ്രതിക്കെതിരെ കേസെടുത്തു.നിരവധി പ്രാവശ്യം പ്രതി പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതുകൂടാതെ ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ട്. സി.ഐ ആയിരുന്ന കേഴ്സൺ വി മാർക്കോസ്, എസ് ഐമാരായ സി എ ഇബ്രാഹിംകുട്ടി, പി എ സുബൈർ, എ എസ് ഐ ഇ എസ് ബിന്ദു, സീനിയർ സിപിഒ എ ആർ ജയൻ, സി പി ഒ ഇൻഷാദ പരീത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.2022 ഫെബ്രുവരി 24 ന് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. 5 വകുപ്പുകളിൽ ആയാണ് പ്രതിക്കെതിരെ ശിക്ഷ വിധിച്ചിട്ടുള്ളത്. മൂന്ന് വകുപ്പുകളിൽ 20 വർഷം വീതവും 2 വകുപ്പുകളിൽ അഞ്ചുവർഷം വീതവുമാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ .സിന്ധു ഹാജരായി. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

You May Also Like

CHUTTUVATTOM

കോതമംഗലം:ഓട നിർമാണത്തിലെ അപാകത മൂലം കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അയ്യങ്കാവിൽ രൂക്ഷമായ വെള്ളക്കെട്ട്. ദേശീയപാത നവീകരണത്തിനു ശേഷമാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഓട നിർമാണത്തിലെ അപാകത മൂലം വെള്ളം ഒഴുകിപ്പോകാത്തതാണു പ്രശ്‌നം. 100 മീറ്റർ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി സംഘടിപ്പിച്ച മാമലക്കണ്ടം–കൊയ്‌നിപ്പാറ ഓഫ് റോഡ് ഡ്രൈവ് സാഹസിക വിനോദസഞ്ചാരത്തിന്റെ വേറിട്ട കാഴ്ചയായി മാറി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഓഫ് റോഡ് വാഹനപ്രേമികളുടെയും പ്രദേശവാസികളുടെയും വൻ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പാറ വനത്തിൽ നിന്നിറങ്ങുന്ന കപ്പക്കൊമ്പനെക്കൊണ്ട് പൊറുതിമുട്ടി വാവേലി നിവാസികൾ.കോട്ടപ്പാറ വനമേഖലയിലെ ഒരു കൊമ്പന്‍റെ ഇഷ്ടഭഷണം ഇപ്പോള്‍ കപ്പയാണ്. സ്ഥിരം കപ്പ തേടി എത്തുന്ന കാട്ടു കൊമ്പന് നാട്ടുകാര്‍ കപ്പ കൊമ്പന്‍ എന്ന...

CHUTTUVATTOM

കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ബൈപ്പാസിന്റെ ഭാഗമായ മലയിന്‍കീഴ് മുതല്‍ കോഴിപ്പിള്ളി വരെയുള്ള റോഡിന്റെ ആധുനിക നിലവാരത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി മുന്‍ എംഎല്‍എ ആന്റണി ജോണ്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവിലാണ് മലയിന്‍കീഴ്...

CHUTTUVATTOM

കോതമംഗലം: നാഷണല്‍ എക്സ്സര്‍വ്വീസ്‌മെന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സ്ഥാപകദിനം ആഘോഷിച്ചു. മലയിന്‍കീഴിലുള്ള വിമുക്തഭട ഭവനില്‍, കോതമംഗലം യൂണിറ്റ് പ്രസിഡന്റ് നസീര്‍ പി.എം സംഘടനയുടെ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: ലഹരിക്കെതിരെ കൈകോര്‍ക്കാം… സുരക്ഷിത സമൂഹം വാര്‍ത്തെടുക്കാം എന്ന സന്ദേശമുയര്‍ത്തി കോതമംഗലം സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പും എക്സൈസ് വകുപ്പും...

CHUTTUVATTOM

നേ​ര്യ​മം​ഗ​ലം​:​ ​നേ​ര്യ​മം​ഗ​ലം​ ​വ​ന​മേ​ഖ​ല​യി​ൽ​ ​അ​ന​ധി​കൃ​ത​മാ​യി​ ​ആ​കാ​ശ​നി​രീ​ക്ഷ​ണം​ ​ന​ട​ത്തി​യ​ ​ഡ്രോ​ൺ​ ​ന​ഷ്ട​പ്പെ​ട്ടു.​ ​മാ​മ​ല​ക്ക​ണ്ട​ത്ത് ​സ്വ​കാ​ര്യ​ ​ക​മ്പ​നി​യു​ടെ​ ​ജ​ല​വൈ​ദ്യു​ത​ ​പ​ദ്ധ​തി​ക്ക് ​വേ​ണ്ടി​ ​വ​നം​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ഒ​ത്താ​ശ​യോ​ടെ​യാ​യി​രു​ന്നു​ ​സ​ർ​വ്വേ.​ ​ആ​ഗ​സ്റ്റ് ​ഒ​ന്നി​നാ​ണ് ​സം​ഭ​വം.​ ​വ​ന്യ​മൃ​ഗ​ ​സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ​...

CHUTTUVATTOM

കോതമംഗലം: ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ഇടവിട്ട് ശക്തിപ്രാപിക്കുന്നതിനാല്‍ നീരൊഴുക്ക് ശക്തമായി തുടരുന്നു. 24 മണിക്കൂറിനിടെ ഇടമലയാറില്‍ 42 എം.എം., ലോവര്‍ പെരിയാറില്‍ 49 എം.എം., ഭൂതത്താന്‍കെട്ടില്‍ 37.7 എം.എം. എന്നീ അളവിലാണ് മഴ...

CHUTTUVATTOM

കോതമംഗലം: ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 5, ബുധൻ) ജില്ലാ കളക്ടർ ജി...

CHUTTUVATTOM

കോതമംഗലം: ഊന്നുകൽ, കോട്ടപ്പടി പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള അവകാശികൾ ഇല്ലാത്തതും, നിലവിൽ അന്വേഷണാവസ്ഥയിലോ,കോടതി വിചാരണയിലോ, പരിഗണനയിലോ ഇല്ലാത്തതുമായ 29 വാഹനങ്ങളിൽ അവകാശവാദം ഉന്നയിക്കാവുന്ന ഏതൊരു വ്യക്തിക്കും ആയതുമായി ബന്ധപ്പെട്ട രേഖകൾ സഹിതം ബന്ധപ്പെട്ട...

CHUTTUVATTOM

കോതമംഗലം: ദിവസങ്ങളായി തോരാത പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കോതമംഗലം താലൂക്കിൽ 20 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുള്ളതായി പ്രാഥമിക കണക്ക്.കോതമംഗലം ബ്ലോക്കിലെ കവളങ്ങാട്, പോത്തനിക്കാട്, നെല്ലിക്കുഴി, വാരപ്പെട്ടി, പൈങ്ങോട്ടുർ, പല്ലാരിമംഗലം എന്നീ...

CHUTTUVATTOM

കോതമംഗലം: കൃഷി വകുപ്പിന്റെ ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്തിൽ കിസാൻ ഘോഷ്ടി സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ ഉദഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അധ്യക്ഷതവഹിച്ചു. വൈസ്...

error: Content is protected !!