Connect with us

Hi, what are you looking for?

NEWS

മുല്ലപ്പെരിയാർ പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണമെന്ന് കത്തോലിക്ക കോൺഗ്രസ്

 കോതമംഗലം:   മുല്ലപ്പെരിയാർ പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണമെന്ന് കത്തോലിക്ക കോൺഗ്രസ് കത്തിഡ്രൽ യൂണിറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
       കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ യൂണിറ്റിൻ്റെ വാർഷിക പൊതുയോഗവും, 2024-27 വർഷത്തെക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും, മുല്ലപ്പെരിയാർ വിഷയത്തിൽ സംബന്ധിച്ച് പ്രമേയവും യോഗത്തിൽ അവതരിപ്പിച്ചു.
  പ്രസിഡൻറ് പ്രൊഫ. ജോർജ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.    രുപതാ മുൻ ഡയറക്ടർ റവ.ഡോ.തോമസ് ചെറുപറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു.രൂപത പ്രസിഡൻറ് സണ്ണി കടൂത്താഴെ മുഖ്യ പ്രഭാഷണം നടത്തി. രൂപത വൈസ് പ്രസിഡൻറ് അഡ്വ.വി. യു. ചാക്കോ 2O24-27 വർഷത്തേക്കുള്ള ഭരണസമിതി തെരഞെടുപ്പിനു നേതൃത്വം നൽകി.
പുതിയ ഭാരവാഹികളായി ബിനോയ് പള്ളത്ത് – പ്രസിഡൻ്റ്,ജോർജ്  അമ്പാട്ട് ,  സീനാ സാജു  വൈസ് പ്രസിഡൻ്റുമാർ,
ബേബിച്ചൻ നിധീരിക്കൽ – സെക്രട്ടറി, ടീനാ മാത്യു – ജോയിൻറ്സെക്രട്ടറി, ജോയി ഉണിച്ചൻതറയിൽ – ട്രഷറർ,
ജിനി ബിജു – വനിതാ കോ- ഓർഡിനേറ്റർ എന്നിവർച്ചുതലയേറ്റു.
   ഡോ.ഷാജി കുടിയേറ്റ് മുല്ലപ്പെരിയാർ അണക്കെട്ടും – വരാനിരിക്കുന്ന വൻ ദുരന്തവും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി. തുടർന്ന് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ അപകടത്തിൽ ആകുന്ന മുല്ലപ്പെരിയാർ പ്രശ്നത്തിൽ പരിപൂർണ്ണ പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിനു നൽകുവാൻ പ്രമേയം പസ്സാക്കി.

You May Also Like

NEWS

കോതമംഗലം : മാധ്യമ, കലാ, സാംസ്‌കാരിക മേഖലയിൽ ദേശീയ പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റും, പത്രപ്രവർത്തകനുമായ ഏബിൾ. സി. അലക്സിനെ എം. എ. കോളേജ്...

NEWS

നേര്യമംഗലം: ഇന്ത്യ ഗവണ്മെന്റ് പ്ലാനിങ് കമ്മീഷന്റെ കീഴിലുള്ള ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സിയുടെ സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അക്ബറിന്. സാഹിത്യ...

ACCIDENT

കോതമംഗലം : സ്വിമ്മിംഗ് പൂളില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടില്‍ ജിയാസിന്റെ മകന്‍ അബ്രാം സെയ്ത്(2) ആണ് മരിച്ചത്. അവധിക്കാലമായതിനാല്‍ കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടില്‍...

NEWS

കോതമംഗലം: എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളിൽ ട്രാൻസ്പോർട്ട് കമീഷണറുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്നുള്ള വാഹന പരിശോധനയിൽ, കുട്ടമ്പുഴ ഭാഗത്തുനിന്നും കോതമംഗലം ഭാഗത്തേക്ക് സർവീസ് നടത്തിയ KL44D0367 “ഐഷാസ്...

error: Content is protected !!