Connect with us

Hi, what are you looking for?

NEWS

റോയി കേ പോൾ അനുസ്മരണ സമ്മേളനം നടത്തി

കോതമംഗലം: ഐ.എൻ.റ്റി.യു.സി യിൽ സ്വന്തം വ്യക്തിത്വത്തിലൂടെ വളർന്ന് വരുന്നവരാണ് യഥാർത്ഥ നേതാക്കളെന്ന് ഐ.എൻ.റ്റി.യു.സി അഖിലേന്ത്യ ഓർഗനൈസറും, എറണാകുളം
ജില്ലാ പ്രസിഡന്റുമായ കെ.കെ. ഇബ്രാഹിം കുട്ടി അഭിപ്രായപ്പെട്ടു.
അന്തരിച്ച  ട്രേഡ് യൂണിയൻ പ്രവർത്തകനും, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായിരുന്ന റോയി കേ പോൾ അനുസ്മരണ സമ്മേളനം കോൺഗ്രസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു .
ട്രേഡ് യൂണിയൻ രംഗത്തും, പാർട്ടി പ്രവർത്തനങ്ങളിലും കോതമംഗലത്തെ നിറസാന്നിധ്യമായിരുന്നു റോയി കെ. പോൾ. ആത്മാർത്ഥത നിറഞ്ഞ പ്രവർത്തനമായിരുന്നു അകാലത്തിൽ അന്തരിച്ച റോയി കെ. പോൾ എന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.
റീജിയണൽ പ്രസിഡന്റും, ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അബു മൈതീൻ അദ്യക്ഷത വഹിച്ചു. എ.ജി. ജോർജ്ജ്, എബി എബ്രാഹം, ബാബു ഏലിയാസ്, പി.എ.എം ബഷീർ,പി.സി. ജോർജ്ജ്, സീതി മുഹമ്മദ്, ചന്ദ്രലേഖ ശശിധരൻ, ഡേവിഡ് തോപ്പി ലാൻ, കെ.ഇ. കാസിം, ജെയിംസ് കോറമ്പേൽ, പരീത് പട്ടമ്മാവുടി, വിൽസൺ സി. തോമസ്, അനൂപ് കാസിം, മൈതീൻ കോട്ടപ്പടി, പ്രഹ്ളാദൻ കുട്ടമ്പുഴ, സുരേഷ് ആലപ്പാട്ട്, വിൽസൺ പിണ്ടിമന, ജിജോ കവളങ്ങാട്, ശശി കുഞ്ഞുമോൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ, ജെസ്സി സാജു, കാന്തി വെള്ളകൈയ്യം എന്നിവർ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

നേര്യമംഗലം : ചെമ്പൻകുഴി കരിമ്പനയ്ക്കൽ ജോണി പോൾ(70) അന്തരിച്ചു. സംസ്കാരം ഇന്ന് (05/09/26 ശനി. ) 3 ന് ചെമ്പൻകുഴി സെൻ്റ് ജോൺസ് യാക്കോബായ പള്ളിയിൽ.ഭാര്യ: ലൗലി അടിമാലി തോക്കുപാറ ഇടയത്തൂട്ട് കുടുംബാംഗം.മകൾ:...

CHUTTUVATTOM

കോതമംഗലം: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുട്ടമ്പുഴ കൊച്ചുനാകപ്പുഴ പള്ളിയില്‍ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളിനും രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കൊടിയേറ്റി. തിരുനാൾ എട്ടിന് സമാപിക്കുമെന്ന് വികാരി ഫാ. ജോസ് (ജോസുകുട്ടി)...

CHUTTUVATTOM

കോതമംഗലം : രാമല്ലൂര്‍ എമ്പാശ്ശേരിയില്‍ പരേതനായ ജോര്‍ജിന്റെ മകന്‍ മനു ജോര്‍ജ് (48) അന്തരിച്ചു. സംസ്‌കാരം ഇന്ന് 11ന് കോതമംഗലം വിശുദ്ധ മര്‍ത്താ മറിയം കത്തീഡ്രല്‍ വലിയ പള്ളിയില്‍. ഭാര്യ : എലിസബത്ത്...

CHUTTUVATTOM

കോതമംഗലം: അയ്യങ്കാവ് ധർമശാസ്ത‌ാ ക്ഷേത്രത്തിൽ മോഷണം.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൂട്ടുകൾ തകർത്തിട്ടില്ല. പുറത്തുണ്ടായിരുന്ന പൂജാപാത്രങ്ങൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം രൂപയുടെ സാധനങ്ങളാണു കവർന്നത്. ദീപാരാധന തട്ട്, ഉരുളി, കിണ്ടി, തൂക്കുവിളക്ക്, വിളക്കുകൾ, മിക്സി...

CHUTTUVATTOM

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ കൊണ്ടിമറ്റം 611 മലയിൽ കൊണ്ടിമറ്റത്ത് ആരംഭിക്കാനിരിക്കുന്ന പാറമട പദ്ധതിക്കെതിരെ പ്രദേശവാസികൾ ഒപ്പിട്ട ഭീമഹർജിയും അനുബന്ധ രേഖകളും മുഖ്യമന്ത്രിക്ക് കൈമാറി. കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.പാറമട...

CHUTTUVATTOM

പെരുമ്പാവൂര്‍:നഗരസഭ ക്വാര്‍ട്ടേഴ്‌സ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിട്ടും നഗരസഭാ ഭരണാധികാരികള്‍ തിരിഞ്ഞുനോക്കാതെ ഗുരുതര അനാസ്ഥ കാണിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. നഗരസഭ സെക്രട്ടറിക്കും നഗരസഭ എന്‍ജിനീയര്‍ക്കും താമസിക്കുന്നതിനായി എല്ലാവിധ സജ്ജീകരണങ്ങളോടുംകൂടിയ രണ്ട് ക്വാര്‍ട്ടേഴ്‌സുകളാണ് നിലവിലുള്ളത്. എന്നാല്‍,...

CHUTTUVATTOM

കോതമംഗലം: മാരമംഗലം ഗവ.എൽ പി സ്കൂളിൽ നിലവിലുള്ള എൽപിഎസ് റ്റി അധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.യോഗ്യരായവർ 7 ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോതമംഗലം നഗര...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആൻ്റ് കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള കരാര്‍ അടിസ്ഥാന അസ്സിസ്റ്റന്റ് പ്രൊഫസ്സര്‍ തസ്തികകളിലേയ്ക്ക് (ഗസ്റ്റ്) 7 ന് രാവിലെ 10 ന്...

CHUTTUVATTOM

കോതമംഗലം: രാസ ലഹരി വ്യാപനത്തിനെതിരെ സാംസ്കാരിക സംഘടനയായ കോതമംഗലം കല സമീപ കലാലയങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് തൂഫാൻ വാക്കതോണും മാരത്തോണും നടത്തി. ഡീൻ കുര്യാക്കോസ് എം.പി വാക്കത്തോണിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കളക്ടർ...

CHUTTUVATTOM

കോതമംഗലം: മിനിപ്പടിയിൽ പെരിയാർ വാലിയുടെ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ച് നീക്കണം. കോതമംഗലം – ചേലാട് റോഡില്‍ മിനിപ്പടിക്ക് സമീപം പെരിയാര്‍വാലി കനാലിന്‍റെ കരയിലാണ് വീടിന് സമാനമായ ജീർണ്ണിച്ച കെട്ടിടം. ഓടുമേഞ്ഞ കെട്ടിടത്തിന്...

CHUTTUVATTOM

കോതമംഗലം: വീട്ടുമുറ്റത്തു നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ചെറുവട്ടൂർ തോപ്പിൽ ബിജുവിൻ്റെ വീട്ടുമുറ്റത്ത് പട്ടിക്കൂടി നോട് ചേർന്ന് ബുധനാഴ്ച രാത്രി പത്തരയോടെയാണ് പാമ്പിനെ കണ്ടത്. പട്ടി കുരക്കുന്നത് കേട്ട് ബിജു നോക്കിയപ്പോഴാണ് പാമ്പിനെ...

CHUTTUVATTOM

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ 341-ാംമത് കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആലോചനയോഗം നടത്തി. ജില്ലാ കളക്ടർ...

error: Content is protected !!