Connect with us

Hi, what are you looking for?

NEWS

ആയുഷ്മാന്‍ ഭവ പദ്ധതിയുടെ  കോതമംഗലം ബ്ലോക്ക് തല ഉദ്ഘാടനം നടത്തി

കോതമംഗലം:  കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവിഷ്‌കരിച്ച്  നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭവ പദ്ധതിയുടെ  കോതമംഗലം ബ്ലോക്ക് തല ഉദ്ഘാടനം വാരപ്പെട്ടി സി എച്ച് സി യില്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍ ഉത്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരിക, വിവിധ ആരോഗ്യ സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളുമായിട്ടാണ് ആയുഷ്മാന്‍ ഭവ ക്യാമ്പയിന്‍ നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനീസ് ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് വര്‍ഗീസ് , ജെസി സാജു , ജീജി ഷിജു , കാന്തി വെള്ളക്കയ്യന്‍ ,സിബി മാത്യു ,മാമച്ചന്‍ ജോസഫ് , വാരപ്പെട്ടി പഞ്ചായത്ത് വൈ.പ്രസിഡന്റ് ബിന്ദു ശശി ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയാന നോബി ,ജയിംസ് കോറമ്പേല്‍ , നിസാ മോള്‍ ഇസ്മായില്‍, വാരപെട്ടി പഞ്ചായത്ത് അംഗങ്ങളായ കെ എം സെയ്ദ് , എം എസ് ബെന്നി, ഷജി ബ്ലസി , ദിവ്യ സലി, ഏയ്ഞ്ചല്‍മേരി ജോബി, വാരപ്പെട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.സുമതി ജയരാജ് , ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ സുഗുണന്‍ കെ ആര്‍ , പി ആര്‍ ഒ സോബിന്‍ പോള്‍ എന്നിവര്‍ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...