കീരംപാറ : പുന്നേക്കാട് കവലക്ക് സമീപം റോഡരികിൽ നിന്ന് ഇന്നലെ അർദ്ധരാത്രി പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി 11 മണിയോടെയാണ് പുന്നേക്കാട് കവലക്ക് സമീപം റോഡരികിൽ പെരുമ്പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട സമീപ വാസി പുന്നേക്കാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ BF O ശ്രീകുമാർ P.R നെ വിവരം അറിയിച്ചു.
തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ ആവോലിച്ചാൽ സ്വദേശി C.K. വർഗീസ് എത്തി റോഡരികിലെ പൊന്തക്കാട്ടിലൊളിച്ച പാമ്പിനെ പിടികൂകയായിരുന്നു. സമീപകാലത്തായി നിർവധി പാമ്പുകളെയാണ് കോതമംഗലം താലൂക്കിൻ്റെ വിവിധിയിടങ്ങളിൽ നിന്നായി പിടികൂടിയിട്ടുള്ളത്.