കോതമംഗലം: മൂവാറ്റുപുഴ സി.ഐയായിരുന്ന എം.കെ സജീവ് കുറുപ്പംപടി സി.ഐയായി ചുമതലയേറ്റു. മുൻപ് കണ്ണൂർ പാനൂർ, കോഴിക്കോട് നല്ലളം, ചാവക്കാട്, മണ്ണാർക്കാട്, കാട്ടൂർ, എന്നിവിടങ്ങളിൽ സി.ഐയായി ചുമതല നിർവ്വഹിച്ചിട്ടുണ്ട്.
കണ്ണൂർ ചൊക്ലി ഷീജ വധകേസിലെ പ്രതിയെ മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്തത് സജീവ് പാനൂർ സി.ഐ ആയിരിക്കുമ്പോഴാണ്. മണ്ണാർക്കാട് മുഹമ്മദലി വധ കേസിൽ ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തതും, കുമാരൻ കൊലക്കേസ് തെളിയിച്ചതും സജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരുന്നു. കോതമംഗലം പാലമറ്റം സ്വദേശിയാണ് സജീവ്.