കോതമംഗലം: മാതാ അമൃതാനന്ദമയീമഠം ജനറൽ സെക്രട്ടറിയും, എറണാകുളം മഠാധിപതിയുമായ ശ്രീമദ് പൂർണ്ണാമൃതാനന്ദപുരി സ്വാമിജി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
സമിതി പ്രസിഡന്റ് സരിതാസ് നാരായണൻ നായർ അദ്ധ്യക്ഷം വഹിച്ചു.
കോഴിപ്പിള്ളി കവലയിൽ നിന്നും, സ്വാമിജിയെ പൂർണ്ണകുംഭം നൽകി ആദരിച്ചശേഷം, സ്വാമിജിയേയും വിശിഷ്ടാതിഥികളായ ബഹു. MP ശ്രീ. ഡീൻ കുര്യാക്കോസ്, ബഹു. MLA ശ്രീ. ആന്റണി ജോൺ, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. PK ചന്ദശേഖരൻ നായർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഡയാന നോബി, വാർഡ് മെമ്പർ ശ്രീ. PP കുട്ടൻ, NSS താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീ നരേന്ദ്രനാഥൻ നായർ, BJP ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ PP സജീവ്, BJP കോതമംഗലം പ്രസിഡന്റ് ശ്രീ ജയകുമാർ വെട്ടിക്കാടൻ, BJP കവളങ്ങാട് മണ്ഡലം പ്രസിഡന്റ് ശ്രീ സൂരജ് ജോൺ മലയിൽ എന്നിവരേയും, പൂത്താലങ്ങളുടെയും, വാദ്യമേളങ്ങളുടെയും, ആദിവാസി നൃത്തത്തിന്റെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. തുടർന്ന് അനുഗഹപ്രഭാഷണം, ഭക്തിഗാനാമൃതം, കുട്ടികളുടെ കലാപരിപാടികൾ, ആദിവാസിനൃത്തം, ആരതി, പ്രസാദ വിതരണം, എന്നിവയും നടന്നു.സ മ്മേളനാനന്ദരം ഉച്ചഭക്ഷണവും നടത്തപ്പെട്ടു.
സരിതാസ് നാരായണൻ നായർ, പൂക്കട അജി, ഉടുപ്പി ഹരി, CS ബിനോജി, K വിജയകുമാർ, PS ഷാജി, Dr. അരുൺ ദേവ്, നിഥിൻ ചന്ദ്രൻ, കാടായത്ത് സുരേന്ദ്രൻ, ഇന്ദിര വിജയകുമാർ, ഇന്ദിര നന്ദകുമാർ എന്നിവർ നേതൃത്വം നൽകി.