Connect with us

Hi, what are you looking for?

CHUTTUVATTOM

റെഡ് ക്രോസ് സൊസൈറ്റി ജെ.ആർ.സി ജില്ലാ കോ ഓർഡിനേറ്റർ ഗ്രേസി എൻ.സിയെ ആദരിച്ചു.

കോതമംഗലം : റെഡ്ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ച് കോതമംഗലം മാർ ബേസിൽ സ്കൂളിൽ നിന്നും വിരമിക്കുന്ന ജൂനിയർ റെഡ്ക്രോസ് ജില്ലാ കോ- ഓർഡിനേറ്റർ എൻ.സി ഗ്രേസിയെ , താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ പുരസ്കാരം നല്കി
ആദരിച്ചു. ചടങ്ങിൽ സ്കൂൾ സീനിയർ അസിസ്റ്റന്റ് സോമി പി മാത്യു അദ്ധ്യക്ഷത വഹിച്ചു.
റെഡ് ക്രോസ് സംസ്ഥാന കമ്മറ്റി അംഗം അഡ്വ രാജേഷ് രാജൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി ബിനോയി തോമസ്, സ്റ്റാഫ് സെക്രട്ടറി,ബിന്ദു വർഗീസ്, ജെ.ആർ . സി കൗൺസിലർ പ്രീതി എൻ കുര്യാക്കോസ് ഗ്രേസി എൻ.സി, ആൽസിയോ ഏലിയാസ് എന്നിവർ പ്രസംഗിച്ചു.

You May Also Like

error: Content is protected !!