Connect with us

Hi, what are you looking for?

CHUTTUVATTOM

കൂട്ടമായി എത്തിയ തെരുവുനായ്ക്കൾ രണ്ട് ആടുകളുടെ ജീവനെടുത്തു; നാട്ടുകാർ പരിഭ്രാന്തിയിൽ.

കോതമംഗലം : രണ്ട് ആടുകളെ എട്ട് തെരുവ് പട്ടികൾ ചേർന്ന് കടിച്ചു കൊന്നു. കീരംപാറ പഞ്ചായത്തിൽ വെളിയേൽ ചാലിൽ ജോബി സെബാസ്റ്റ്യന്റെ ആടുകളെയാണ് കൊന്നത്. വ്യാഴാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്.
കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടുകളിൽ ഒരെണ്ണം ഗർഭിണിയായിരുന്നു. രണ്ടു ദിവസങ്ങൾക്കു മുൻപ് മറ്റൊരു വീട്ടിലും തെരുവുനായ ആക്രമണത്തിൽ ആട് ചത്തിരുന്നു. പുന്നേക്കാട് ടൗണിലും വെളിയേൽ ചാൽ പ്രദേശത്തും തെരുവുനായ ആക്രമണം ഉണ്ടാകുന്നു. പകലും രാത്രിയും കൂട്ടമായാണ് നായ്ക്കൾ എത്തുന്നത്.

കാൽനടയാത്രക്കാരും ടൂ വീലർ യാത്രക്കാരും ഭീതിയോടെയാണ് ഈ പ്രദേശങ്ങളിൽ സഞ്ചരിക്കുന്നത്. കുട്ടികളും സ്ത്രീ കളുമടക്കം വീടിനു പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്നു. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

You May Also Like

CHUTTUVATTOM

കോതമംഗലം : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെഎസ്എസ്പിഎ) കീരംപാറ മണ്ഡലം വാര്‍ഷികം നടത്തി. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ കീരംപാറ മണ്ഡലം പ്രസിഡന്റ്...

CHUTTUVATTOM

കീരംപാറ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കീരംപാറ യൂണിറ്റ് വ്യാപാരിദിനം ആഘോഷിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ ജിജി എളൂരിന്റെഅധ്യക്ഷത വഹിച്ച് പതാക ഉയർത്തി. സെക്രട്ടറി ജോർജ് കുര്യൻ,ട്രഷറർ ബേസിൽ തൊണ്ടുങ്കൽ,വൈസ് പ്രസിഡന്റ്‌ ബിനു വാഴത്തോട്ടം,വനിതാ...

CHUTTUVATTOM

കീരംപാറ: പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം കൂടിയ സർവ്വകക്ഷി യോഗ തീരുമാനപ്രകാരം തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റിൻ്റേയും, വൈസ് പ്രസിഡന്റിൻ്റേയും നേതൃത്വത്തിൽ ഡിഎഫ്ഒ  സൂരജ് ബെൻ ഐഎഫ്എസുമായി കൂടിക്കാഴ്ച നടത്തി. വനമേഖലയിലെ മരം...

CHUTTUVATTOM

കോതമംഗലം:കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കവലയിലും പരിസരപ്രദേശങ്ങളിലും തെരുനായ്ക്കളുടെ വിളയാട്ടം. പുന്നേക്കാട്- തട്ടേക്കാട് റോഡിൽ കാട്ടാനകളെക്കൊണ്ട് ജനം പൊറുതി മട്ടിയിരിക്കുമ്പോഴാണ്. കവലയിൽ തെരുവ്നായ് ശല്യം രൂക്ഷമായിരിക്കുന്നത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ധാരാളം ആളുകളുൾ വന്നു...

CHUTTUVATTOM

കോതമംഗലം: കീരംപാറയില്‍ വെള്ളിയാഴ്ച രാത്രി ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടിന്റെ മേല്‍ക്കൂര തകര്‍ത്തു. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട്, കൂരികുളം സ്വദേശി കുമാരന്റെ വീടിന്റെ മേല്‍ക്കൂരയാണ് ആന തകര്‍ത്തത്. വെള്ളിയാഴ്ച രാത്രി 11.30ഓടെ വീടിന്റെ...

CHUTTUVATTOM

ഷാനു പൗലോസ് കോതമംഗലം: കേരള സര്‍ക്കാരിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചിലെ എക്കോ ടൂറിസം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയമലയോര പ്രദേശമായ പാലമറ്റം കാളക്കടവ് എക്കോ പോയിന്റ് കേന്ദ്രീകരിച്ച്ആരംഭിച്ച എക്കോ ടൂറിസം പദ്ധതി ഗര്‍ഭാവസ്ഥയില്‍ തന്നെ നിലച്ച് പോകുന്ന...

CRIME

കോതമംഗലം :നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കീരംപാറ പുന്നേക്കാട് നെടുമ്പാറ പാറയ്ക്കൽ വീട്ടിൽ, അലക്സ് ആൻ്റണി (28) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ...

NEWS

കോതമംഗലം :കീരംപാറ – ഭൂതത്താൻകെട്ട് റോഡ് നവീകരണം പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. റോഡ് നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച്...

NEWS

കോതമംഗലം :കോതമംഗലം ഡിവിഷനു കീഴിൽ കീരംപാറ പഞ്ചായത്തിലെ വന്യ മൃഗ ശല്യം പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള ഫെൻസിങ്ങിന്റെ അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ നിർദ്ദേശം നൽകിയിട്ടുള്ളതായി വനം വകുപ്പ് മന്ത്രി എ...

NEWS

കോതമംഗലം : കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച ഫാർമർ പ്രൊഡ്യൂസർ കമ്പനിക്കുള്ള സംസ്ഥാന അവാർഡ് കീരംപാറയിൽ പ്രവർത്തിക്കുന്നു തട്ടേക്കാട് അഗ്രോ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന് ലഭിച്ചു. 2020 ഏപ്രിൽ 9...

NEWS

കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് നേര്യമംഗലത്ത് പണിതു കൊണ്ടിരിക്കേ ഇടിഞ്ഞു പൊളിഞ്ഞു ചാടിയ സ്പാസെന്റർ( ടൂറിസ തിരുമ്മൽ കേന്ദ്രം) നിർമ്മണത്തിലെ വൻ അഴിമതിയെക്കുറിച്ച് ബാങ്ക് അംഗം അനൂപ് തോമസും പൊതുപ്രവർത്തകനായ...

NEWS

കോതമംഗലം : കീരംപാറയിൽ ഇടിമിന്നലേറ്റ് നാശ നഷ്ടം സംഭവിച്ച 2 വീടുകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.കണിയാൻ കുടിയിൽ കെ പി കുര്യാക്കോസ്, കണിയാൻ കുടിയിൽ കെ പി മത്തായി...

error: Content is protected !!