കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തിനും ചീയ പാറക്കു ഇടയിൽ ചരക്ക് ലോറി സംരക്ഷണഭിത്തി തകർത്തു. വഴിമാറിയത് വൻ ദുരന്തം . ചരക്ക് ലോറി ദേശീയപാതയുടെ സംരക്ഷണ ഭിത്തി നിയന്ത്രണം വിട്ട് ഇടിച്ച് തകർക്കുകയായിരുന്നു. ലോറി വലിയ കൊക്കയിലേക്ക് മറിയാതെദുരുന്തം ഒഴുവായത് ഭാഗ്യം കൊണ്ടാണ്.
നിയന്ത്രണം വിട്ട ലോറി ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിച്ച് തകർത്ത് കൊക്കയിലേക്ക് ചരിഞ്ഞ നിലയിൽ നിന്നു. അതുകൊണ്ടാണ് വലിയ ദുരുന്തം ഒഴുവായത്.
ദേശീയപാതയിൽ ചീയപാറക്കും നേര്യമംഗലത്തിനും ഇടയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകർത്ത് റോഡിന് താഴെ അഗാധമായ കൊക്കയിലേക്ക് മറിയണ്ടതായിരുന്നു. ലോറിയുടെ മുൻവശത്തെ ടയർ കൊക്കയിലേക്ക് തൂങ്ങി കിടക്കുന്ന അവസ്ഥ വരെയുണ്ടായി. വാഹനത്തിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. വഴിയാത്രക്കാരും പോലീസും, നാട്ടുകാരും ചേർന്ന് സാഹസികമായാണ് അപകടാവസ്ഥ ഒഴുവാക്കിയത്.