കോതമംഗലം: ഇന്ധന-പാചക വാതക വില വർധന സമസ്ത മേഖലയിലും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം.
രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ് വരുന്ന ഘട്ടത്തിലാണ് രാജ്യത്ത് തുടർച്ചയായി ഇന്ധന വില വർധിച്ചുകൊണ്ടിരിക്കുന്നത് . ക്രൂഡോയിൽ വിലക്കുറവിന്റെ ഗുണം കിട്ടാതിരിക്കാൻ തുടർച്ചയായി സർക്കാർ നികുതി കൂട്ടുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഇന്ധനത്തിന് സബ്സിഡി അനുവദിക്കണമെന്നു ഷിബു തെക്കുംപുറം ആവശ്പ്പെട്ടു. ഇന്ധന-പാചക വാതക വില വർധന അടിസ്ഥാന വിഭാഗം ജനങ്ങളുടെ കുടുംബ ബജറ്റ് തകർക്കുമെന്നും ഷിബു ആരോപിച്ചു.
യുഡിഎഫ് ആഹ്വാനം ചെയ്ത ഇന്ധന- പാചക വാതക വിലവർദ്ധനവിനെതിരെയുള്ള പ്രതിഷേധസത്യാഗ്രഹത്തിൽ പങ്കെടുക്കുകയായിരുന്നു ജില്ലാ യുഡിഎഫ് കൺവീനർ ഷിബു തെക്കുംപുറം. കുടുംബത്തോടൊപ്പം വീട്ടിനു മുന്നിൽ വിറക് അടപ്പുകൂട്ടി അരി വേവിച്ചായിരു പ്രതിഷേധം. ഭാര്യ ബിജി ഷിബു, മകൾ ഡോ.എലൻ ഏലു ഷിബു എന്നിവരോടൊപ്പമായിരുന്നു കൺവീനറുടെ സമരം. പാചക വാതക വില കുടുംബ ബജറ്റ് തകർക്കുമെന്നും ഷിബു തെക്കുംപുറം പറഞ്ഞു.