കോതമംഗലം : അടിയന്തിരാവസ്ഥയുടെ കറുത്ത നാളുകൾ ജയിലറകൾക്കുള്ളിൽ കഴിയേണ്ടി വന്ന ദേശാഭിമാനികളെ ബിജെപി നിയോജക മണ്ഡലം സമിതി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചുർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി പി സജീവ് നെല്ലിമറ്റം ചെറുകര വീട്ടിൽ ജി ഹാരിദാസിനെ പൊന്നാട അണിയിച്ചു കൊണ്ട് ചടങ്ങ് ഉത്ഘാടനം ചെയതു. ജയിൽവാസം അനുഭവിച്ച നെല്ലിമറ്റം ചെറുപിള്ളിയിൽ സി എൻ ശ്രീനിവാസനെയും ചടങ്ങിൽ ആദരിച്ചു.
ബിജെപി ജില്ലാ സെക്രട്ടറി ഇ ടി നടരാജൻ,മണ്ഡലം ഭാരവാഹികളായ പി വി വിനോദ്കുമാർ: സജീവ്മലയൻകീഴ്:,അനിൽഞാളുമഠം ,രമചന്ദ്രൻ നായർ, അജിപൂക്കട എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിയന്തിരാവസ്ഥയിൽ ജയിൽ വാസം അനുഭവിച്ചവർക്ക് ആദരവ് നൽകുന്ന ചടങ്ങുകൾ നടന്നു.