Connect with us

Hi, what are you looking for?

CHUTTUVATTOM

വനം കൊള്ളക്കെതിരെ ഫോറസ്റ്റ് ഓഫീസ് ധർണ്ണ നടത്തി.

കോതമംഗലം: കേരളത്തിൽ നടന്ന കോടികളുടെ വനംകൊള്ളയെക്കുറിച്ച് സി.ബി.ഐ.അന്വേഷണമോ, ജുഡീഷ്യൽ അന്വേഷണമോ നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കോതമംഗലം മുൻ നിയോജക മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിൽ കോതമംഗലത്തും ,നേര്യമംഗലത്തും പ്രതിഷേധ സമരം നടത്തി. കോതമംഗലം ഡിവ ഷ ണൽ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരം മുൻ നിയോജക മണ്ഡലം പ്രസിഡൻ്റും ജില്ലാ കമ്മിറ്റിയംഗവുമായ പി.കെ.ബാബുവും, നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് മുന്നിലെ സമരം മുൻ നിയോജക മണ്ഡലം പ്രസിഡൻ്റും ജില്ലാ കമ്മിറ്റിയംഗവുമായ സന്തോഷ് പത്മനാഭനും ഉദ്ഘാടനം ചെയ്തു.


മുൻ നിയോജക മണ്ഡലം സെക്രട്ടറിമാരായ മനോജ് കാനാട്ട്, ടി.എസ് സുനിഷ്, സി.കെ.രാജൻ, എന്നിവർ സംസാരിച്ചു. വ്യാപാരി വ്യവസായി സെൽ മുൻ നിയോജക മണ്ഡലം പ്രസിഡൻ്റ് സി.ആർ കരുണൻ, മുൻ പഞ്ചായത്ത് കമ്മിറ്റി നേതാക്കളായ പി.എൻ.ജയൻ, ഉണ്ണികൃഷ്ണൻ ആവോലിച്ചാൽ, യുവമോർച്ച പഞ്ചായത്ത് മുൻ സെക്രട്ടറി രഞ്ജിത് വി.എസ്, എസ്.എസ് ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

You May Also Like

error: Content is protected !!