കോതമംഗലം : സി പി എമ്മിന്റെ രാഷ്ട്രീയ പകപോക്കലുകള്‍ക്കെതിരെ എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത അവകാശ സംരക്ഷണ റാലി നടന്നു. എന്റെ നാട് പ്രസ്ഥാനം നടത്തുന്ന ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ നിയോജകമണ്ഡലത്തിലുടനീളം തടയപ്പെട്ട സാഹചര്യത്തിലും ചെയര്‍മാന്‍ ശ്രീ. ഷിബു തെക്കുംപുറത്തിനെതിരെ വ്യക്തിഹത്യ നടത്തുന്ന സാഹചര്യത്തിലുമാണ് എന്റെ നാട് അംഗങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. യുഡിഎഫിന്റെ പ്രമുഖനേതാക്കള്‍ പങ്കെടുത്ത റാലി യഥാര്‍ത്ഥത്തില്‍ യുഡിഎഫിന്റെ ഇലക്ഷനു മുമ്പെയുള്ള ശക്തിപ്രകടനമായി മാറി.
പ്രകടനത്തിന് ജനപ്രതിനിധികളായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ഷിബു കുര്യാക്കോസ്, ജയിംസ് കൊറമ്പേല്‍, ലിസ്സി പോള്‍, സിന്ധു ജിജോ, വത്സ ജോര്‍ജ്ജ്, ബബിത മത്തായി, നോബ് മാത്യു, റിന്‍സ് റോയി, സിബി കളപ്പുരയ്ക്കല്‍, ബിന്‍സി മോഹനന്‍, ബേസില്‍ തണ്ണികോട്ട്, എം വി റെജി, വൃന്ദ മനോജ് എന്നിവര്‍ നേതൃത്വം നല്‍കി
കോതമംഗലത്തെ വികസന മുരടിപ്പ് മറച്ചുപിടിക്കാനുള്ള ഭരണകക്ഷിയുടെ തന്ത്രങ്ങളാണ് എന്റെ നാടിനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് റാലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുൻ മന്ത്രി ടി യു കുരുവിള പറഞ്ഞു.
കെ പി സി സി നിര്‍വ്വാഹകസമിതി അംഗം ശ്രീ.കെ പി ബാബു മുഖ്യ പ്രഭാഷണം നടത്തി. എന്തു തന്നെ പ്രതിബന്ധങ്ങളുണ്ടായാലും പാവങ്ങളോടൊപ്പമുള്ള ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുമായി മരണം വരെ മുന്നോട്ടുപോകുമെന്ന് മറുപടി പ്രസംഗത്തില്‍ എന്റെ നാട് ചെയര്‍മാന്‍ ഷിബു തെക്കുംപുറം പറഞ്ഞു. പി പി ഉതുപ്പാന്‍, പി എസ് എം സാദ്ദീക്ക്, അബു മൊയ്തീന്‍, എം എസ് എല്‍ദോസ്, എബി എബ്രാഹം, ഡാമി പോള്‍, സി. കെ സത്യന്‍, കെ പി. കുര്യാക്കോസ്, ജോര്‍ജ്ജ് അമ്പാട്ട്, ജോര്‍ജ്ജ് കുര്യപ്പ്, പാദുഷ പി. എ, സലോമി എല്‍ദോസ,് അനൂപ് ഇട്ടന്‍, പി. പ്രകാശ്, ജോഷി പൊട്ടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.