കോതമംഗലം:- കോതമംഗലത്തെ വികസനരംഗത്ത് പിന്നോട്ട് നയിച്ച, സ്വന്തം പ്രകടന പത്രികയിൽ ഒന്നു പോലും നടപ്പിലാക്കാത്ത കോതമംഗലം എം എൽ എ ആൻറണി ജോണിനെതിരെ യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ജനകീയ പിന്നോട്ട് നടത്തം സംഘടിപ്പിച്ചു. ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച് മുൻസിപ്പൽ ജംഗ്ഷനിൽ ജാഥ സമാപിച്ചു. പിന്നോട്ട് നടത്തം കെപിസിസി ജനറൽ സെക്രട്ടറി ഡോ: മാത്യു കുഴൽനാടൻ ഉത്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ടി എം അമീൻ അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹക സമിതിയംഗം കെ പി ബാബു മുഖ്യപ്രഭാഷണം നടത്തി.
പി പി ഉതുപ്പാൻ, എ ജി ജോർജ്ജ്, അബു മോയ്ദീൻ, എം എസ് എൽദോസ്, എബി ഏബ്രഹാം, ഷമീർ പനക്കൽ, സിജു ഏബ്രഹാം, എൽദോസ് കീച്ചേരി, പിഎ എം ബഷീർ, റോയി കേ പോൽ, റമീസ് കെ എം അനുപ് ഇട്ടൻ, അനൂപ് ജോർജ്ജ്, തുടങ്ങിയവർ സംസാരിച്ചു. ലിനോ തോമസ്, ബേസിൽ തന്നിക്കൊട്ട്, ജെയിൻ അയനടൻ, അരുൺ – അയ്യപ്പൻ, ബിനോയ് ജോഷ്വാ,എബി ചെലാട്, വിജിത്വിജയൻ, ലിജോജോണി, അനീസ് റഹ്മാൻ, അനൂസ ജോൺ, ജിൻസ് വി എ. അഷിൻ – ജോസ്, മുജ് തബ് മുഹമ്മദ്, രാഹുൽ കെ.ആർ, ആഷിക് കരീം, ബിന്നേറ്റ്, ജോഫിന് വർഗീസ്, മാത്യു. പാളപ്പില്ലി, അബ്ദുൽ വാഹിദ്, അനീസ് പുളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.