കോതമംഗലം: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കിസാൻ മാർച്ചിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് കോതമംഗലം അസംബ്ളി കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണ്ണയും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റഫീക്ക് ധർണ്ണ സമരം ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് ടി എം അമീൻ അധ്യക്ഷത വഹിച്ചു. റമീസ് K A, അനൂപ് ഇട്ടൻ, ലിനോ തോമസ് ,സാബു ജോസ്,തുടങ്ങിയവർ പ്രസംഗിച്ചു. ബേസിൽ തണ്ണി കോട്ട്, വാഹിദ് പാനിപ്ര, എബി കുരിയാക്കോസ്, അനീസ് റഹ്മാൻ, വിജിത് വിജയൻ, മുഹമ്മദ് റഫീക്ക്,അരുൺ അയ്യപ്പൻ, മുജ്തബ് മുഹമ്മദ് ,രാഹുൽ കെ ആർ, ബേസിൽ എൽദോസ് , സോവി കൃഷ്ണൻ,സ്വാലിഹ് സിദ്ധീക്ക്,തുടങ്ങിയവർ നേതൃത്വം നൽകി. ജെയിൻ അയിനാടൻ സ്വാഗതം പറഞ്ഞു. ബേസിൽ തണ്ണികോട്ട് നന്ദിയും പറഞ്ഞു.