Connect with us

Hi, what are you looking for?

ACCIDENT

കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്.

കോതമംഗലം: കോതമംഗലം -മൂവാറ്റുപുഴ പാതയിൽ കറുകടം അമ്പലംപടിക്ക് സമീപം കാറും-ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്. മൂവാറ്റുപുഴ മണ്ണൂർ സ്വദേശിയായ കുറ്റിക്കാട്ടിൽ അരുൺരാജിനാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ ആയിരുന്നു അപകടം.

കോതമംഗലം ഭാഗത്തുനിന്നും വന്ന മാരുതി സ്വിഫ്റ്റ് കാറിൽ മൂവാറ്റുപുഴ ഭാഗത്തു നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ റോഡിലേക്ക് തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

mambazam

You May Also Like

error: Content is protected !!