Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 317 പേർക്ക് രോഗം സ്ഥിരീകരിച്ചു; കവളങ്ങാടും കോതമംഗലത്തും പുതിയ കോവിഡ് രോഗികൾ.

എറണാകുളം :സംസ്ഥാനത്ത് ഇന്ന് തിങ്കളാഴ്ച 3382 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 2880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 405 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ‌‌

എറണാകുളം ജില്ലയിൽ ഇന്ന് 317 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -3

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 246

• ഉറവിടമറിയാത്തവർ -66

• ആരോഗ്യ പ്രവർത്തകർ- 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃപ്പൂണിത്തുറ – 14
• കുട്ടമ്പുഴ – 13
• തുറവൂർ – 13
• വൈറ്റില – 12
• തൃക്കാക്കര – 11
• കോതമംഗലം – 10
• മരട് – 9
• പള്ളിപ്പുറം – 8
• പായിപ്ര – 8
• കളമശ്ശേരി – 7
• ചൂർണ്ണിക്കര – 7
• ചെങ്ങമനാട് – 7
• നെടുമ്പാശ്ശേരി – 7
• നോർത്തുപറവൂർ – 7
• പാലാരിവട്ടം – 7
• ആലങ്ങാട് – 6
• കോട്ടുവള്ളി – 6
• പള്ളുരുത്തി – 6
• പെരുമ്പാവൂർ – 6
• ആലുവ – 5
• കവളങ്ങാട് – 5
• ഫോർട്ട് കൊച്ചി – 5
• മൂവാറ്റുപുഴ – 5
• അതിഥി തൊഴിലാളി – 1

ODIVA
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആവോലി, ഏഴിക്കര, കടവന്ത്ര, കാഞ്ഞൂർ, മട്ടാഞ്ചേരി, മഴുവന്നൂർ ,അങ്കമാലി, അയ്യമ്പുഴ, അശമന്നൂർ, ആയവന, എളമക്കര, കടുങ്ങല്ലൂർ, കരുമാലൂർ, കീഴ്മാട്, കോട്ടപ്പടി, തിരുമാറാടി, ഇടപ്പള്ളി, ഉദയംപേരൂർ ,എടത്തല, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ ,ഏലൂർ, കറുകുറ്റി ,കുന്നത്തുനാട്, കുമ്പളം ,കൂവപ്പടി, ചിറ്റാറ്റുകര, ചെല്ലാനം, ചേന്ദമംഗലം, ചേരാനല്ലൂർ, തോപ്പുംപടി, നായരമ്പലം, നെല്ലിക്കുഴി, പോണേക്കര, പോത്താനിക്കാട്, മുളന്തുരുത്തി, മൂക്കന്നൂർ, വാരപ്പെട്ടി, വേങ്ങൂർ, ശ്രീമൂലനഗരം, ആമ്പല്ലൂർ ,ഇലഞ്ഞി, എടവനക്കാട്, ഒക്കൽ, കരുവേലിപ്പടി, കലൂർ, കിഴക്കമ്പലം, കുമ്പളങ്ങി, കുഴിപ്പള്ളി, ഞാറക്കൽ, തമ്മനം, തേവര, പച്ചാളം, പല്ലാരിമംഗലം, പാലക്കാട്, പിണ്ടിമന, പിറവം, പൂതൃക്ക ,പൈങ്ങോട്ടൂർ, മഞ്ഞപ്ര ,മലയാറ്റൂർ നീലീശ്വരം, രായമംഗലം, വടക്കേക്കര, വടവുകോട് ,വടുതല ,വരാപ്പുഴ, വാഴക്കുളം, വെണ്ണല.

• ഇന്ന് 518 പേർ രോഗ മുക്തി നേടി.

• ഇന്ന് 1806 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1852 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 27090 ആണ്. ഇതിൽ 26271 പേർ വീടുകളിലും 16 പേർ കോവിഡ് കെയർ സെന്ററുകളിലും 803 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 111 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 129 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7801 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 102
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -18
• പി വി എസ് – 49
• ജി എച്ച് മൂവാറ്റുപുഴ-11
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 2
• സഞ്ജീവനി – 27
• സ്വകാര്യ ആശുപത്രികൾ – 527
• എഫ് എൽ റ്റി സികൾ – 612
• എസ് എൽ റ്റി സി കൾ-80
• വീടുകൾ- 6367

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8118 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3478 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 330 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 232 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഗവർണ്മെന്റ് ആശുപത്രികളിലെ സ്റ്റാഫ് നഴ്സുമാർക്ക് കോവിഡ് ഐ സി യു തയാറാക്കൽ, വെന്റിലേറ്ററിൽ കഴിയുന്ന രോഗികളുടെ ആരോഗ്യ നിലയിൽ ശ്രദ്ധിക്കേണ്ട വസ്തുതകൾ എന്നിവ സംബന്ധിച്ച് ക്ലാസുകൾ നൽകി.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ പത്തു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനൊന്നാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4793 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!