കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ ഭിന്നശേഷിക്കാരായ ലോട്ടറി കച്ചവടക്കാര്‍ക്ക് 10000 രൂപ പലിശരഹിതവായ്പ നല്കി. വായ്പയുടെ ഉദ്ഘാടനം ചെയര്മാന് ഷിബു തെക്കുംപുറം നിര്‍വ്വഹിച്ചു. ലോക്ഡൗണ്‍മൂലം തൊഴില്‍ നഷ്ടമായ ലോട്ടറി കച്ചവടക്കാര്‍ക്കാണ് പലിശരഹിതവായ്പ ഏര്‍പ്പെടുത്തിയത്. 12 മാസം തുല്യ ഘഡുക്കളായി തിരിച്ചടക്കാവുന്ന രീതിയിലാണ് വായ്പ നല്‍കിയിരിക്കുന്നത്. ഭിന്നശേഷിക്കാരായ 100 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ജോര്‍ജ്ജ് കുര്യപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി. പ്രകാശ്, റീന സോണി, കുമാരന് കെ. എസ്, റ്റൈബി ജോസഫ്, ജ്യോതിഷ് കെ എന്നിവര്‍ പങ്കെടുത്തു.
