Connect with us

Hi, what are you looking for?

CHUTTUVATTOM

കീഴില്ലം പാണിയേലിപ്പോര് റോഡ് ; തുടർ സർവ്വേ ആരംഭിച്ചു

പെരുമ്പാവൂർ : കീഴില്ലം പാണിയേലിപ്പോര് റോഡിന്റെ രണ്ടാം ഘട്ട സർവ്വേ നടപടികൾ ആരംഭിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. 3 മാസങ്ങൾ കൊണ്ട് സർവ്വേ നടപടികൾ പൂർത്തീകരിച്ചു റിപ്പോർട്ട് സമർപ്പിക്കണം. എസ്റ്റീം ഡെവലപ്പേഴ്‌സ് ആണ് സർവ്വേ നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നത്. 9.90 ലക്ഷം രൂപയാണ് സർവ്വേ നടപടികൾക്ക് അനുവദിച്ചിരിക്കുന്നത്. ടോട്ടൽ സ്റ്റേഷൻ സർവേയും മണ്ണ് പരിശോധനയും പാലങ്ങളുടെ ഇരു വശങ്ങളിലുള്ള ബോറിംഗ് പരിശോധനയുമാണ് ഇപ്പോൾ നടക്കുന്നത്.
എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർദ്ദേശിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ ബജറ്റിൽ 20 കോടി രൂപ പ്രഖ്യാപിച്ചതിനെ തുടർന്നാണ് പദ്ധതിയുടെ പ്രാഥമിക ഘട്ട നടപടികൾ ആരംഭിച്ചത്. 2018 ൽ പദ്ധതിയുടെ സർവ്വേ നടപടികൾ പൂർത്തീകരിച്ചു പൊതുമരാമത്ത് വകുപ്പ് രൂപരേഖ വിഭാഗത്തിന് സമർപ്പിച്ചിരുന്നു. തുടർന്ന് പരിശോധനക്ക് ശേഷം റിപ്പോർട്ട് അപൂർണ്ണമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്  വിശദമായ പദ്ധതി രേഖ പൂർത്തികരിക്കുവാൻ സാധിച്ചിരുന്നില്ല. 8.07 രൂപയാണ് അന്ന് സർവ്വേ നടത്തുന്നതിനായി അനുവദിച്ചിരുന്നത്. ഈ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ചു റോഡിന് ആവശ്യമായ വീതി ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
കീഴില്ലം മുതൽ കുറുപ്പംപടി വരെയുള്ള ഭാഗമാണ് സർവ്വേ നടത്തുന്നത്. റോഡിന്റെ ഇരു വശങ്ങളിലുമായി 20 മീറ്റർ വീതിയിൽ ടോട്ടൽ സ്റ്റേഷൻ സർവ്വേ നടത്തും. റോഡിൽ വരുന്ന കലുങ്കുകൾ, പാലങ്ങൾ എന്നിവയുടെ വിവരങ്ങൾ ശേഖരിക്കും. റോഡിന്റെ ഇരു വശങ്ങളിലുമായി 40 മീറ്റർ വീതിയിലുള്ള വിവരങ്ങളാണ് ടോട്ടൽ സ്റ്റേഷൻ സർവ്വേയിലൂടെ ശേഖരിക്കുന്നത്.
ഓരോ കിലോമീറ്റർ ദൂരത്തിലുമുള്ള മണ്ണ് സാമ്പിൾ ശേഖരിച്ചു പരിശോധിക്കും. നിലവിലുള്ള മണ്ണിന്റെ ഉറപ്പ് പരിശോധിച്ചു സി.ബി.ആർ കണ്ടുപിടിക്കുന്നതിനാണ് ഇത്.
ഈ റോഡിൽ വരുന്ന രണ്ട് പാലങ്ങളുടെ ഇരു വശങ്ങളിലുമായുള്ള പരിശോധനയും ഇതോടൊപ്പം പൂർത്തീകരിക്കും. കനാൽ പാലം ജംഗ്ഷൻ, പറമ്പിപീടിക എന്നീ ഭാഗങ്ങളിൽ വരുന്ന പാലങ്ങൾ പൊളിച്ചു മാറ്റി പുതിയ നിർമ്മിക്കും. ഇതിന്റെ അടിത്തറ പാറയിൽ ഉറപ്പിച്ചു നിർത്തുന്നതിന് ലെവൽ കണ്ടുപിടിക്കുന്നതിനാണ് ബോറിംഗ് നടത്തുന്നത്.
സർവ്വേ റിപ്പോർട്ട് തയ്യാറാക്കി പൊതുമരാമത്ത് രൂപരേഖ വിഭാഗത്തിന് സമർപ്പിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. തുടർന്ന് പദ്ധതിയുടെ വിശദമായ രേഖ തയ്യാറാക്കി കിഫ്ബിയിൽ സമർപ്പിച്ചു അനുമതി ലഭ്യമാക്കും. കലുങ്കുകളും കാനയും നിർമ്മിച്ചു വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവാക്കി റോഡ് കൂടുതൽ കാലം നിലനിൽക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. നിലവിലുള്ള ടാറിംഗ് നീക്കം ചെയ്തു ഏറ്റവും ആധുനികമായ രീതിയിൽ റോഡ് പുനർ നിർമ്മിക്കും. ദിശ ബോർഡുകളും യാത്രികർക്ക് സഹായകരമാകുന്ന റിഫ്ളക്റ്ററുകളും സ്ഥാപിക്കും. എത്രയും വേഗത്തിൽ തന്നെ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുമെന്ന് എംഎൽഎ പറഞ്ഞു.

You May Also Like

ACCIDENT

പെരുമ്പാവൂര്‍: നെടുങ്ങപ്രയില്‍ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസുകാരന്‍ മരിച്ചു. നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസില്‍ ആണ് മരിച്ചത്. പിതാവിനൊപ്പം കടയില്‍ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ കുട്ടിയുടെ മേല്‍ ലോറി...

CHUTTUVATTOM

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു....

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

error: Content is protected !!