കോതമംഗലം : എന്റെ നാടിൻറെ നേതൃത്വത്തിൽ കോതമംഗലം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ബോക്സ് സ്ഥാപിച്ചു. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. എ.റ്റി.ഒ പി ആർ രഞ്ജിത് സാനിറ്റൈസർ മെഷീൻ ഏറ്റു വാങ്ങി. പൊതു ജനങ്ങൾ, ബസ് ഡ്രൈവർമാർ, കണ്ടക്ടർമാർ, ഡിപ്പോയിലെ ജീവനക്കാർ എന്നിവർക്ക് ഉപകാരപ്രദമാകും വിധത്തിലാണ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്കും സഹായകമാകുന്ന വിധത്തിൽ നഗരത്തിലെ വിവിധയിടങ്ങളിൽ സാനിറ്റൈസർ സംവിധാനം ഏർപ്പെടുത്തും. ഡിപ്പോയിലെ ജീവനക്കാർക്ക് മാസ്കുകൾ ഇതോടൊപ്പം ബൈതരണം ചെയ്തു. ചടങ്ങിൽ റ്റി.ഡി.എഫ്. ഭാരവാഹികളായ എം.എം. സുബൈർ, അനസ് മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.
