കോതമംഗലം : വൃക്ക രോഗികളെ സംരക്ഷിക്കുന്നതിനും, സഹായിക്കുന്നതിനും വേണ്ടി എന്റെ നാട് ജനകീയ കൂട്ടായ്മ സ്‌നേഹസ്പര്‍ശം പദ്ധതി ഉദ്ഘാടനം ചെയ്തു. സൗജന്യ ഡയാലിസിസ്, മരുന്ന് വാങ്ങുന്നതിനുള്ള സഹായം, ഡയാലിസിസ് ചെയ്യാന്‍ പോകുന്നവര്‍ക് വാഹന സൗകര്യം എന്നിവ ആണ് ഈ പദ്ധതിയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. കോതമംഗലം സെന്റ്.ജോസഫ് ഹോസ്പിറ്റല്‍, പീസ് വാലി, നെല്ലിക്കുഴി, കൊയിനോനിയ ഹോസ്പിറ്റല്‍ വെങ്ങോല, എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാകുന്നത്. ഈ പദ്ധതിയുടെ ഉദ്ഘാടനം സെന്റ് ജോസഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റീവ് സിസ്റ്റര്‍. അഭയ നിര്‍വഹിച്ചു. എന്റെ നാട് ചെയര്‍മാന്‍ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. സി. കെ. സത്യന്‍, ജോര്‍ജ് കുര്യപ്പ്, പി.എ സോമന്‍ , എം യു ബേബി, സോണി നെല്ലിയാനി, സിസ്റ്റര്‍. ശാലോം, പി പ്രകാശ്, ജോഷി പൊട്ടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
