കോതമംഗലം: കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി കോതമംഗലത്ത് വിവിധയിടങ്ങളില്‍ പരിശോധന നടത്തി. കോതമംഗലം ബസ്സ് സ്റ്റാന്റ് പരിസരങ്ങളിലും, കോതമംഗലം റവന്യൂ ടവര്‍ പരിസരങ്ങളിലും, അതിഥി തൊഴിലാളികളും, മറ്റും താമസ്സിക്കുന്ന വിവധ ക്യാമ്പുകളിലും പരിശോധ നടത്തി നിയമനടപടി സ്വീകരിച്ചു.
പോലീസ് സ്റ്റേഷന് എസ്എച്ച്ഒ പ്രശാന്ത്കുമാര്‍ കെ.ആര് ന്റെ നേത്യത്വത്തില്‍ എസ്ഐമാരായ എല്‍ദോ പോള്‍, സുരേഷ് കുമാര്‍ പി.കെ, മനാഫ് പി.എ, എഎസ്ഐ നവാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ റിജേഷ് മാത്യൂ, രജ്ഞിഷ്, ദയേഷ്, ഷഫീഖ്, അമ്പിളി എന്നിവരും, പോലീസ് നായ മിസ്റ്റിയും നേതൃത്വം നല്കി.




















































