Connect with us

Hi, what are you looking for?

CHUTTUVATTOM

മുനിസിപ്പൽ അധികാരികളുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു

കോതമംഗലം നഗരത്തെ മുഴുവൻ ഇരുട്ടിലാക്കിക്കൊണ്ട് പ്രവർത്തന രഹിതമായ വഴിവിളക്കുകളും അതുമൂലം ഉണ്ടാകാവുന്ന അപകടങ്ങളും കണക്കിലെടുത്ത് ഇതുവരെയും ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാൻ തയ്യാറാകാത്ത മുനിസിപ്പൽ അധികാരികളുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസ് കോതമംഗലം മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. എത്രയും വേഗം വഴിവിളക്കുകൾ പ്രവർത്തനയോഗ്യമാക്കാനുള്ള നടപടികൾ മുനിസിപ്പാലിറ്റി അധികൃതർ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ഇനിയും സമര പരുപാടികളുമായി മുന്നോട്ടു പോകുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ ജോർജ് ജോസ് അധ്യക്ഷത വഹിച്ച പ്രതിഷേധ പ്രകടനം ഡിസിസി സെക്രട്ടറി അഡ്വ അബു മൊയ്‌ദീൻ ഉദ്ഘാടണം നിർവഹിച്ചു സംസാരിച്ചു. കോണ്ഗ്രെസ് മണ്ഡലം പ്രസിഡന്റ് പി എം പാതുഷാ, അഡ്വ ഷാഹിന പാലക്കാടൻ, യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിമാരായ ശ്രീ.റഫീക് വെണ്ടുവഴി, ശ്രീ.ബിനോയ് ജോഷ്വ, ബ്ലോക്ക് ഭാരവാഹികളായ ശ്രീ.ജെയ്ൻ അയ്‌ നാടൻ, ശ്രീ.ബേസിൽ തണ്ണിക്കോടൻ, ശ്രീ.മുജിതബ് മുഹമ്മദ്, ശ്രീ.ബാബു വർഗ്ഗീസ്, ശ്രീ.രാഹുൽ തങ്കപ്പൻ, ശ്രീ.വിജിത് വിജയൻ . മണ്ഡലം വൈസ് പ്രസിഡന്റമാരായ ശ്രീ.ബിബിൻ പടിഞ്ഞാറേകുടിയിൽ, ശ്രീ.നൗഫൽ കെ. എം., മണ്ഡലം ഭാരവാഹികളായ ശ്രീ.ബിജിൽ വാൾട്ടർ, ശ്രീ.ഷിന്റോ തോമസ്, ശ്രീ.വർഗീസ് മാപ്ലിലാകുടി, ശ്രീ.ബേസിൽ ജോയി , ശ്രീ.എൽദോസ് കട്ടങ്ങായിൽ, ശ്രീ.ജാക്സൺ കെ. ആർ. വാർഡ് പ്രസിഡന്റ് അക്ഷയ് പി വിജയ് , റിജോ പോൾ, എന്നിവർ പങ്കെടുത്തു.

You May Also Like

ACCIDENT

കോതമംഗലം: ചെറുവട്ടൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിക്ക് മുന്‍വശം കാറും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു. ഹൈക്കോര്‍ട്ട് കവലയ്ക്കും ഗവ. ഹൈടെക് സ്‌കൂളിനും മധ്യേയുള്ള ഇറക്കത്തിലായിരുന്നു അപകടം. നെല്ലിക്കുഴി ഭാഗത്തുനിന്നും വരികയായിരുന്ന...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ഇഞ്ചിവിത്തും മഞ്ഞള്‍ വിത്തും വിതരണം ചെയ്യുന്നു. 25ലക്ഷം രൂപയുടെ പദ്ധതിയില്‍ 16 ടണ്‍ വിത്തുകളാണ് വിതരണം ചെയ്യുന്നത്. പത്ത് പഞ്ചായത്തിലും ഇവ ലഭ്യമാക്കും. വിതരണോദ്ഘാടനം...

CRIME

മൂവാറ്റുപുഴ: ആദിവാസി വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 83 വര്‍ഷം കഠിനതടവും ഒരുലക്ഷത്തിപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പൂയംകൂട്ടി തലവച്ചപാറ ആദിവാസി ഉന്നതിയിലെ ഷാജി...

ACCIDENT

കോതമംഗലം: ചൊവ്വാഴ്ച കോതമംഗലം മേഖലയിൽ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുട്ടമ്പുഴ, കുറ്റിയാംചാൽ ഭാഗത്ത് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. കുറ്റിയാംചാൽ സ്വദേശി ലിജോയുടെ വീടിൻ്റെ മേൽക്കൂര കാറ്റിൽ പറന്നു പോയി. ഷിനാജ്, അയ്പ്,...

CHUTTUVATTOM

പോത്താനിക്കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെയും വിശുദ്ധ യോഹന്നാന്‍ സ്ലീഹായുടെയും ഓര്‍മപ്പെരുന്നാളിന് കൊടിയേറി. നാളെ വൈകുന്നേരം 5.45ന് സന്ധ്യാ നമസ്‌ക്കാരം – മാത്യൂസ് മാര്‍...

ACCIDENT

കോതമംഗലം: നെല്ലിക്കുഴിയില്‍ പെയിന്റിംഗ് തൊഴിലാളിക്ക് സൂര്യാതപമേറ്റു. തൃക്കാരിയൂര്‍ മുളാട്ട് മോഹനനാണ് പൊള്ളലേറ്റത്. ഇടനാട് ഭാഗത്തെ ഒരു വീട്ടില്‍ പെയിന്റിംഗ് തൊഴിലിനിടെയാണ് സംഭവം. സൂര്യാതപമേറ്റതായി മോഹനന്‍ വൈകിയാണ് തിരിച്ചറിഞ്ഞത്. കൈയിലും കഴുത്തിന്റെ പിന്‍ഭാഗത്തും നെറ്റിയിലും...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറ, പലവന്‍പടി പുഴയില്‍ മുങ്ങി മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളുടെയും ഭൗതി ശരീരം കോതമംഗലം മാര്‍ ബസേലിയോസ് ദന്തല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു. കോട്ടയം സ്വദേശികളായ ബിയോണ്‍, അതുല്‍, തിരുവനന്തപുരം സ്വദേശി ഹരീഷ്,...

CHUTTUVATTOM

കോതമംഗലം: സുഹൃത്തായ യുവതിയില്‍നിന്ന് സ്വര്‍ണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റില്‍. പായിപ്ര മരങ്ങാട്ട് താമസിക്കുന്ന കോതമംഗലം പുതുപ്പാടി മീമനാല്‍ ഷാലുവിനെയാണ് (35) കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കളവുപറഞ്ഞ് പലതവണകളായി 60...

ACCIDENT

  കോതമംഗലം: കോതമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. വടാട്ടുപാറ പലവന്‍ പടി പുഴയില്‍ കുളിക്കാനിറങ്ങിയ തിരുവല്ല സ്വദേശി ബിയോണ്‍, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുല്‍ എന്നിവരാണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: അടുത്ത വേനല്‍ക്കാലത്ത് പെരിയാര്‍വാലി കനാലുകളില്‍ ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കനാലുകളുടെ ശുചീകരണം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. കീരമ്പാറ, കോട്ടപ്പടി, നെല്ലിക്കുഴി പഞ്ചായത്തുകളുടെ പരിധിയിലെ കനാലുകളുടെ...

NEWS

കോതമംഗലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ നിയുക്ത എംഎല്‍എ ഷിബു തെക്കുംപുറം ജനങ്ങള്‍ നല്‍കിയ വന്‍ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതിനായി നടത്തുന്ന മണ്ഡല പര്യടനം തുടരുന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ജനങ്ങളുമായി...

NEWS

കോതമംഗലം: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോതമംഗലത്ത് വി.ഡി സതീശന്‍ അനുകൂല പ്രകടനം നടന്നു. കോതമംഗലം മുനിസിപ്പല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ വി.ഡി സതീശന് അനുകൂല മുദ്രാവാക്യം ഉയര്‍ന്നു. പ്രകടനം പിഒ ജംഗ്ഷനിലെത്തിയപ്പോള്‍...

error: Content is protected !!