കോതമംഗലം : യൂത്ത് കോൺഗ്രസ് പ്രോഗ്രാം ആയ യൂത്ത് കെയറിന്റെ ഭാഗമായി തൃക്കാരിയൂർ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുടിവെള്ള കിറ്റുകൾ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്തു. കൂടാതെ കോതമംഗലം മുനിസിപ്പാലിറ്റി കമ്മ്യൂണിറ്റി കിച്ചൺ, കോതമംഗലം ഗവൺമെൻറ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്കും യൂത്ത് കെയറിന്റെ ഭാഗമായി കുടിവെള്ള കിറ്റുകൾ എത്തിച്ചു നൽകി. കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള കുടിവെള്ള കിറ്റുകൾ മുൻസിപ്പൽ വൈസ് ചെയർമാൻ. എ ജി ജോർജ് ഏറ്റുവാങ്ങി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജിത് വിജയൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം എം പ്രവീൺ, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ തങ്കപ്പൻ, ധനുശാന്ത് എന്നിവർ നേതൃത്വം നൽകി.
