കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ ആരാധനാ സ്വാതന്ത്യവും നീതിയും ഉറപ്പാക്കുന്നതിന് നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ സുറിയാനി സഭ, സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തി വരുന്ന അവകാശ സംരക്ഷണ സമരത്തിന്റെ ഭാഗമായി ജനുവരി 12 ന് നിയമസഭാ മന്ദിരത്തിലേക്ക് മാർച്ച് നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സഭയിലെ മെത്രാപ്പോലീത്തമാരുടെയും സഭാ സമിതികളുടെയും നേതൃത്വത്തിൽ വൈദികരും വിശ്വാസികളും മാർച്ചിൽ പങ്കെടുക്കും. നിയമസഭാ മാർച്ചിനൊടുവിൽ അധികാരികളെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.