Connect with us

Hi, what are you looking for?

NEWS

വന്യജീവി ശല്യം പരിഹരിക്കും വരെ പ്രക്ഷോഭം: ഷിബു തെക്കുംപുറം

കോതമംഗലം: കൃഷിക്കും മനുഷ്യ ജീവനും ഭീഷണി ഉയർത്തുന്ന വന്യജീവി ശല്യം ഫലപ്രഥമായി തടയുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് കര്‍ഷക കോ-ഓര്‍ഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരു അദ്ദേഹം.
വന്യമൃഗ ശല്യം പരിഹാരത്തിനുള്ള കൃത്യമായ പഠന റിപ്പോർട്ട് സർക്കാരിൻ്റെ പക്കലുണ്ട്.
വന്യ ജീവി സംരക്ഷണ നിയമത്തിൽ നേരത്തെ ആദിവാസി സമൂഹത്തിനും കർഷകർക്കും വേട്ടയ്ക്ക് അനുമതി ഉണ്ടായിരുന്നു. പിന്നീട് വേട്ടയ്ക്ക് നിരോധനം ഏർപ്പെടുത്തി. എന്നാൽ ഇന്ന് സ്ഥിതി മാറി. മൃഗങ്ങളുടെ എണ്ണം ക്രമാധീതമായി വർധിച്ചു.
മൃഗങ്ങൾ കാടിറങ്ങാൻ തുടങ്ങി. മനുഷ്യനും കൃഷിക്കും വളർത്തുമൃഗങ്ങൾക്കും വന്യജീവികൾ ഭീഷണിയായി.

പ്രതിവർഷം നൂറിലേറെ പേരാണ് മൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. പോയ വർഷം മാത്രം 1239 പേർ മൃഗങ്ങളുടെ ആക്രമണത്തിൽ പരുക്കേറ്റ് പാതി പ്രാണനായി ജീവിക്കുന്നുണ്ട്. 6795 കർഷകരുടെ ജീവിത മാർഗ്ഗം മൃഗങ്ങൾ കശക്കിയെറിഞ്ഞു. 488 വളർത്തുമൃഗങ്ങളെ കൊന്നു തള്ളി. 2017 ലാണ് സർക്കാർ കാട്ടാനകളുടെ കണക്കെടുത്തത്. 5703 കാട്ടാനകൾ നമ്മുടെ വനത്തിൽ അന്നുണ്ടായിരുന്നു. അനൗദ്യോഗിക കണക്കുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നു. കാട്ടാനകളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിരിക്കുന്നു. കാട്ടുപന്നികൾ കൈയ്യും കണക്കുമില്ലാതെ പെറ്റ് പെരുകുകയാണ്.
സെൻ്റർ ഫോർ ഡെവലപ്മെൻ്റ് സ്റ്റഡീസ് പറയുന്നു. കാട്ടുപന്നികളെ വേട്ടയാടാൻ അനുമതി കൊടുക്കണമെന്നു മാത്രമല്ല. വലിയ ഡിമാൻറുള്ള ഇവയുടെ മാംസം സംസ്കരിച്ച് വിപണിയിൽ എത്തിക്കുന്ന വ്യവസായ സംരംഭം ആരംഭിക്കണമെന്നാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നത് കർഷകരുടെ കാലങ്ങളായ ആവശ്യമാണ്.


2021 ജൂണിൽ വനം വകുപ്പ് കേന്ദ്രത്തിന് ഇതു സംബന്ധിച്ച് ഒരു കത്ത് നൽകിയതല്ലാതെ തുടർനടപടികൾ ഉണ്ടായിട്ടില്ല. കേന്ദ്രം ആവശ്യപ്പെട്ട വിശദ്ദമായ റിപ്പോർട്ട് നൽകാൻ ഇതുവരെ വനം വകുപ്പ് തയാറായിട്ടില്ലെന്ന് ഷിബു ആരോപിച്ചു. കോ-ഓർഡിനേഷൽ കമ്മിറ്റി കൺവീനർ ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി.ജോർജ് വിഷയം അവതരിപ്പിച്ചു. യു.കെ.കാസിം,എ.സി. രാജശേഖരൻ,ചന്ദ്രലേഖ ശശീന്ദ്രൻ, എം.പി.ബേബി, കെ.പി.കുര്യാക്കോസ്, ബിജു വെട്ടിക്കുഴ, ടി.കെ.കുഞ്ഞുമോൻ, സജി തെക്കേക്കര, ബെന്നി പേൾ എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...

error: Content is protected !!