Connect with us

Hi, what are you looking for?

CHUTTUVATTOM

കക്കാട്ടൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംവാദം സംഘടിപ്പിച്ചു

കോതമംഗലം : കക്കാട്ടൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എന്തുകൊണ്ട് നമ്മുടെ ഭരണഘടന സംരക്ഷിക്കപ്പെടണം എന്ന വിഷയത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിച്ചു. ലൈബ്രറി അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ബോബി പി കുര്യാക്കോസ് വിഷയം അവതരിപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്ത് മുൻ പ്രസിഡൻറ് പി കെ ചന്ദ്രശേഖരൻ നായർ, ബിന്ദു ശശി, പി കെ ബാബു, അബ്ദുൽ നൂർ തുടങ്ങിയവർ സംസാരിച്ചു.

 

ലൈബ്രറി വൈസ് പ്രസിഡൻറ് സി എം അബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് നാരായണൻ സ്വാഗതവും കമ്മിറ്റി അംഗം എം വി ജോയി നന്ദിയും പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ചsങ്ങിൽ വായിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like