Connect with us

Hi, what are you looking for?

NEWS

തെങ്ങു കയറ്റക്കാരൻ തെങ്ങിൽ കുടുങ്ങി; കോതമംഗലം ഫയർ ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

കോതമംഗലം : വാരപ്പെട്ടി മൈലൂരിൽ സ്റ്റേഡിയത്തിനടുത്ത് 40 അടി ഉയരമുള്ള തെങ്ങിൽ തെങ്ങുകയറ്റയന്ത്രമുപയോഗിച്ച് തേങ്ങയിടാൻ കയറി യന്ത്രത്തിൽ നിന്നും ഊർന്ന് കുടുങ്ങിയ സുധാകരൻ, പുഞ്ചക്കഴിയിൽ വീട്, മാവുടി എന്നയാളെ കോതമംഗലം ഫയർസ്റ്റേഷനിൽ നിന്നും സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ M അനിൽ കുമാറിന്റെ നേതൃത്വത്തിൽ എത്തിയ ടീം സാഹസികമായി രക്ഷപെടുത്തി. ഫയർ & റസകൂ ഓഫീസർ P M റഷീദ് ലാഡർ ഉപയോഗിച്ച് തെങ്ങിൽ കയറി മറ്റ് സേനാംഗങ്ങളായ KA ഷംസുദ്ദീൻ , രഞ്ജിത്ത്, ശ്യാം മോഹൻ, മുഹമ്മദ് ഷിബിൽ, അനൂപ്, നിഷാദ് ,ജേക്കബ് എന്നിവരുടെ അവസര ഉചിതമായതും സാഹസികവും ശ്രമകരവുമായ പ്രവർത്തനങ്ങൾ കൊണ്ട് ആണ് സുധാകരനെ രക്ഷിക്കാൻ സാധിച്ചത്.

കോതമംഗലത്തിന്റെ നാട്ടു വാര്‍ത്തകള്‍ക്കും വ്യത്യസ്തവും വിനോദകരവും വിജ്ഞാനപ്രദവുമായ വീഡിയോകളും ലഭിക്കുവാൻ ഈ WhatsApp ലിങ്ക് ഉപയോഗിക്കുക… https://chat.whatsapp.com/KI0hMIlp4D68BeXbJvk36r

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like