കോതമംഗലം: തൃക്കാരിയൂര്‍ ചെറലാട് ഇരിങ്ങോത്ത് സജികുമാര്‍, ഇടത്തൊട്ടി മനോജ്കുമാര്‍ എന്നിവര്‍ സഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്ത പാവല്‍ തോട്ടമാണ് നശിപ്പിച്ചത്. സാമൂഹിക ദ്രോഹികള്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പാവലിന്റെ കടക്കല്‍ കത്തിവയ്ക്കുകയും പടര്‍ന്നുകയറിയ പന്തലിന്റെ കയറുകള്‍ മുറിച്ചുകളയുകയും ചെയ്തു. പാവല്‍ത്തോട്ടം ഇതോടെ മുഴുവനായും നിലംപതിച്ചു. കര്‍ഷകര്‍ക്ക് 2 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. എന്റെ നാട് ചെയര്‍മാന്‍ ഷിബു തെക്കുംപുറം സ്ഥലത്തെത്തി കര്‍ഷര്‍ക്ക് ഇനി കൃഷിചെയ്യാന്‍ സൗജന്യമായി വിത്തും വളവും സഹായവും നല്‍കുമെന്ന് ഉറപ്പുനല്‍കി. കര്‍ഷകര്‍ക്കുളള നഷ്ടപരിഹാരം അടിയന്തിരമായി സര്‍ക്കാര്‍ നല്‍കണമെന്നും, പാവൽ കൃഷി നശിപ്പിച്ച കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. സി. കെ. സത്യന്‍, സുരേഷ് ജെ. എസ് എന്നിവര്‍ പങ്കെടുത്തു.
