Connect with us

Hi, what are you looking for?

NEWS

കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി.

കോതമംഗലം: മുൻസിപ്പാലിറ്റി ഏരിയയിലെ ജോസ് വെട്ടിക്കുഴ ഇലവുംപുറം എന്നയാളുടെ 3 വയസ് പ്രായമുള്ള പശു ഉദ്ദേശം 25 അടി ആഴമുള്ള ആൾമറ ഇല്ലാത്ത കിണറ്റിൽ വീണു. കോതമംഗലം അഗ്നി രക്ഷാ നിലയത്തിലെ ഫയർ &റെസ്‌ക്യു ഓഫീസർമാരായ ഷംസുദീൻ, CS അനിൽകുമാർ, ജൈസ് ജോയ്, വൈശാഖ്, സൽമാൻഖാൻ, എന്നിവരുടെ നേതൃത്വത്തിൽ പശുവിനെ രക്ഷപ്പെടുത്തി ഉടമസ്ഥനെ ഏല്പിച്ചു. കിണർ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ JCB യുടെ സഹായത്താൽ ആണ് പശുവിനെ ഉയർത്തിയത്.

You May Also Like