Connect with us

Hi, what are you looking for?

NEWS

കോതമംഗലം, കോട്ടപ്പടി പഞ്ചായത്തില്‍ ഭീതി വിതച്ച് മുറിവാലന്‍ കൊമ്പന്‍

കോതമംഗലം: നാട്ടില്‍ ഭീതി വിതച്ച് മുറിവാലന്‍ കൊമ്പന്‍. കോതമംഗലം, കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടി, കൂവക്കണ്ടം, ചീനിക്കുഴി, വടക്കുംഭാഗം, വാവേലി തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച തുടര്‍ച്ചയായി ഈ മേഖലകളില്‍ കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശനഷ്ടമാണ് കാട്ടാനകള്‍ ഉണ്ടാക്കിയിരിക്കുന്നത്. ജനവാസ മേഖലകളില്‍ ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത് പതിവായി എത്തുന്ന മുറിവാലന്‍ കൊമ്പാന്‍ എന്ന് നാട്ടുകാര്‍ ഭീതിയോടെ വിളിക്കുന്ന കാട്ടാനയാണ്. പടക്കം പൊട്ടിച്ചാല്‍പ്പോലും ആന പിന്തിരിയില്ലായെന്നതാണ് നാട്ടുകാരെയും, വനപാലകരെയും കുഴപ്പിക്കുന്നത്. രണ്ട് ദിവസം മുമ്പ് പ്ലാമുടി ഭാഗത്ത് വീടുകള്‍ക്ക് സമീപം വരെ ആനകള്‍ എത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ ചീനിക്കുഴിഭാഗത്ത് മനോജ് എന്ന കര്‍ഷകന്റെ റമ്പൂട്ടാന്‍, പൈനാപ്പിള്‍, ഫെന്‍സിംഗ് തുടങ്ങിയവ നശിപ്പിച്ചിട്ടുണ്ട്. വൈദ്യുതി കമ്പിയിലേക്ക് കൂറ്റന്‍ പനമരങ്ങള്‍ മുറിച്ചിട്ട് ലൈനുകള്‍ തകര്‍ന്നതിനാല്‍ വൈദ്യുതി തടസവും ഉണ്ടായിട്ടുണ്ട്.കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും, പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഏറ്റവും ഭീഷണി ഉയര്‍ത്തുന്ന മുറിവാലന്‍ കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും പ്രദേശവാസികള്‍ പറഞ്ഞു.

 

You May Also Like

CHUTTUVATTOM

കോതമംഗലം :കഴിഞ്ഞ ഗവൺമെന്റിന്റെ കാലയളവിൽ ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിനായി ഫണ്ട് അനുവദിച്ചിരുന്ന കോതമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തികരിച്ചതായി മുൻ എം എൽ എ പ്രസ്താവനയിൽ അറിയിച്ചു .ഇതുമായി ബന്ധപ്പെട്ട...

CHUTTUVATTOM

കോതമംഗലം: പൂയംകുട്ടി മണികണ്ടന്‍ചാലില്‍ 45 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റില്‍.മണികണ്ടന്‍ചാല്‍ ചാലില്‍ ജിന്‍സ് ഏലിയാസ് (41) നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.സാദിഖ്, കുട്ടമ്പുഴ...

ACCIDENT

കോതമംഗലം: പുതുപ്പാടി ചിറപ്പടി ചിറയില്‍ ബീഹാര്‍ സ്വദേശി മുങ്ങിമരിച്ചു. റോഹ്ത്താസ് ജില്ലയിലെ ഗോസാല്‍ ദിഹ് ജമുദാ ഗ്രാമത്തിലെ താനസൂര്യപുരയില്‍ മുനിലാല്‍ റാമിന്റെ മകന്‍ ബിയാഫയെ റാമാ(50)ണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെയാണ്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം കോടതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കി പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ചു.കഴിഞ്ഞ മെയ്മാസം മൂന്നിനാണ് കോതമംഗലം പുന്നേക്കാടുള്ള ഹോം സ്റ്റേയില്‍ നിന്ന് അര്‍ജുന്‍ ആയങ്കിയേയും സംഘത്തേയും കോതമംഗലം പോലിസ് ഇന്‍സ്പെക്ടര്‍...

ACCIDENT

കോതമംഗലം: ഓവർലോഡ് കയറ്റിവന്ന തടിലോറി കയറ്റത്തിൽ നിയന്ത്രണം വിട്ട് പിന്നോട്ട് പോയി. തടി റോഡിൽ തട്ടി മുൻഭാഗം ഉയർന്നാണ് ലോറി നിന്നത്. . കോതമംഗലം ടൗണില്‍ ചൊവ്വാഴ്ച വൈകന്നേരം 5.30 ഓടെയാണ് അപകടം....

CHUTTUVATTOM

കോതമംഗലം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ചിരുന്ന കോതമംഗലം മണ്ഡലത്തിലെ 20 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി മുന്‍ എംഎല്‍എ...

ACCIDENT

കോതമംഗലം: കോട്ടപ്പടിയില്‍ ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സ കഴിഞ്ഞ് വിശ്രമലായിരുന്ന പിഞ്ചുകുഞ്ഞിന് അണുബാധയെ തുടര്‍ന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേല്‍ഭാഗത്തുവീട്ടില്‍ ലിജു- എല്‍ബി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് ബില്‍ഗ മറിയം ലിജു (2)...

CHUTTUVATTOM

കോതമംഗലം: റിമാന്‍ഡിലായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോതമംഗലം കോടതിയില്‍ തിങ്കളാഴ്ച പോലീസ് പ്രൊഡക്ഷന്‍ വാറന്റിന് അപേക്ഷ നല്‍കും. കോതമംഗലം, ഊന്നുകല്‍ എസ്എച്ച്ഒമാരെ വെല്ലുവിളിച്ച രണ്ട് കേസിൽ കുട്ടമ്പുഴ എസ്എച്ച്ഒ എ. ഷൈന്‍കുമാറിനാണ്...

CHUTTUVATTOM

കോതമംഗലം: പാലമറ്റം മഹാദേവ-നരസിംഹസ്വാമിക്ഷേത്രത്തില്‍ കവര്‍ച്ച. ഓഫീസ് മുറി കുത്തിതുറന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന വിലമതിക്കുന്ന വിളക്കുകളും ഓട്ടുരുളികളും മോഷ്ടിച്ചു. ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ച ദീപസ്തംഭം ഉള്‍പ്പെടെ വലിയ 8 വിളക്കുകളും 6...

CHUTTUVATTOM

കോതമംഗലം: മഴയും പ്രകൃതിയും സാഹസികതയും ഒരുമിച്ചുചേർന്ന കോതമംഗം മൺസൂൺ മാജിക് ഫെസ്റ്റിന് സമാപനം. സമാപന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷതവഹിച്ചു. ഡീൻ കുര്യാക്കോസ് എംപി...

ACCIDENT

കൊതമംഗലം: ഇളമ്പ്ര ഭാഗത്ത് പെരിയാര്‍ വാലി കനാലിലേക്ക് കാര്‍ മറിഞ്ഞു. ഡ്രൈവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇളമ്പ്ര കവലയില്‍നിന്ന് കണ്ണംകുളം-മറ്റത്തിപീടിക കനാല്‍ ബണ്ട് റോഡില്‍ ഞായറാഴ്ച ഉച്ചക്ക് 2.30നാണ് അപകടം. വെണ്ടുവഴി സ്വദേശി വിഷ്ണു...

CHUTTUVATTOM

കോതമംഗലം: ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒഇസി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനായി പരിശ്രമിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. ശ്രീരാമ വിലാസം ചവളർ സൊസൈറ്റി കോതമംഗലം യൂണിയൻ വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു...

error: Content is protected !!