കോതമംഗലം : പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കപ്പെട്ടു മരിച്ചു. വെളിയേൽച്ചാൽ ചിറ്റൂപ്പറമ്പിൽ ആൻ്റി സി ചാക്കോയുടെ മകൻ സോളമൻ (22) ആണ് ബുധനാഴ്ച വൈകിട്ട് നാലിന് പലവൻ പുഴയിൽ കുളിക്കാൻ ഇറങ്ങുമ്പോൾ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്. നാട്ടുകാരും കൂട്ടുകാരും വെള്ളത്തിൽ ഇറങ്ങി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജ് രണ്ടാം വർഷ ഓട്ടോമൊബെൽ വിദ്യാർത്ഥിയാണ്.മാതാവ് : കോഴിപ്പിള്ളി താഴത്തേടത്ത് ബിജിസഹോദരി: സാന്ദ്ര ( സെൻ്റ് അഗസ്റ്റ്യൻസ് ഹൈസ്കൂൾ 10ാം ക്ലാസ് വിദ്യാർഥിനി).സംസ്കാരം പിന്നീട്.