Connect with us

Hi, what are you looking for?

CHUTTUVATTOM

വെള്ളാപ്പള്ളി നടേശൻ്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംയുക്ത യോഗം.

കോതമംഗലം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കോതമംഗലം യൂണിയനിൽ നടന്ന ശാഖാതല ഭാരവാഹികളുടെയും യൂത്ത് മൂവ്മെൻ്റ്, സൈബർ സേന, വൈദീക യോഗം എന്നീ പോഷക സംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗം യൂണിയൻ പ്രസിഡൻ്റ് അജി നാരായണൻ ഉദ്ഘാടനം ചെയ്തു. ഗുരുപ്രസാദം പ്രാർത്ഥനാ ഹാളിൽ നടന്ന ചടങ്ങിൽ വച്ച് 5-ാം തീയതി നടക്കുന്ന രജത ജൂബിലി ആഘോഷത്തിൽ 26 ശാഖകളിൽ നിന്നായി 1500 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.

ചടങ്ങിൽ യൂണിയൻ സെക്രട്ടറി പി.എ.സോമൻ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻ്റ് എം ബി തിലകൻ, സെക്രട്ടറി ബിജി.പി, വിനതാ സംഘം വൈസ് പ്രസിഡൻ്റ് സതി ഉത്തമൻ ,സെക്രട്ടറിമി നി രാജീവ്, സൈബർ സേന ജില്ലാ ചെയർമാൻ അജേഷ് തട്ടേക്കാട്, വൈദീക യോഗം പ്രസിഡൻ്റ് നിമേഷ് ശാന്തി തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like