Connect with us

Hi, what are you looking for?

NEWS

ഓൺലൈൻ പഠനത്തിന് കുട്ടികൾക്ക് കൈത്താങ്ങായി ‘സ്മാർട്ട് ടാബ്‌ലറ്റ് സ്‌കീം’

കോതമംഗലം : ഓൺലൈൻ വിദ്യാഭ്യാസം ലോകത്ത് ഒരു വലിയ പരിവർത്തനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. കേരളവും ആ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്നു. എല്ലാ കുട്ടികൾക്കും ഏറ്റവും മികച്ച അധ്യാപകരുടെ സേവനം ഏറ്റവും നവീനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭിക്കാൻ പോകുന്നു. തുടക്കത്തിന്റെ പരിമിതികൾ ഉണ്ടാകാം. പക്ഷെ ഒരു സങ്കൽപം എന്ന നിലയ്ക്ക് നിർണായകമായ പ്രാധാന്യമാണ് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ളത്.

എല്ലാ കുട്ടികൾക്കും ഈ സാധ്യത പ്രയോജനപ്പെടുത്താൻ കഴിയണം. അതിന് സാങ്കേതിക സംവിധാനങ്ങൾ കുട്ടികൾക്ക് മുഴുവൻ ലഭിക്കണം. ഇപ്പോൾ അതിന് കഴിഞ്ഞിട്ടില്ല. കോതമംഗലം നിയോജകമണ്ഡലത്തിൽ 25 അർഹരായ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി ടാബ്‌ലറ്റുകൾ നല്കാൻ തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ഒരു മാതൃക എന്ന നിലയിൽ പൊതുജന പങ്കാളിത്തത്തോടെയാണ് സ്മാർട്ട് ടാബ്‌ലറ്റ് സ്‌കീം നടപ്പിലാക്കുന്നത്. എയ്ഡഡ്, സർക്കാർ സ്‌കൂളുകളിൽ പത്താം ക്‌ളാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. രണ്ടാം ഘട്ടത്തിൽ ടി വി , സ്മാർട്ഫോൺ , ലാപ്ടോപ്പ് എന്നിവ കൂടി ഉൾപ്പെടുത്തും.

കൂടുതൽ കുട്ടികൾക്ക് ഈ സ്‌കീം പ്രയോജനകരമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കേരള കോൺഗ്രസ് (എം) എറണാകുളം ജില്ലാ പ്രസിഡന്റ ഷിബു തെക്കുംപുറം പറഞ്ഞു. ഓൺലൈൻ പഠന സാധ്യത നിഷേധിക്കപ്പെട്ടതിന്റെ പേരിൽ ദേവിക എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം നമ്മെ ഏവരെയും വല്ലാതെ ഉലച്ച സംഭവമാണ്. ഹൈടെക് ആണെന്ന് അവകാശപ്പെടുന്ന നമ്മുടെ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ വേദനാജനകമാണ് അതിനുള്ള കരുതൽ കൂടിയാണ് സ്മാർട്ട് ടാബ്‌ലറ്റ് സ്‌കീം പദ്ധതി. സർക്കാർ മുൻകൈ എടുത്ത് പൊതു പങ്കാളിത്തത്തോടെ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം അടിയന്തരമായി സജ്ജമാക്കണമെന്നും ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...