കോതമംഗലം: കേരള കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണും പഠനോപകരണങ്ങളും വിതരണം ചെയ്തു.പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കോവിഡ് ബാധിതരായി ദുരിതമനുഭവിക്കുന്ന ആളുകൾക്ക് കിറ്റ് വിതരണവും നടത്തി.ഉദ്ഘാടനം പാർട്ടി ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം നിർവഹിച്ചു.
കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി സി.കെ സത്യൻ അദ്ധ്യക്ഷത നിർവഹിച്ചു.എ.റ്റി പൗലോസ്,വൃന്ദ മനോജ്,എ.എൻ സുരേന്ദ്രൻ,ഷാജി അമ്പാട്ട്കുടി,രഞ്ജിത്ത് ഓലിൽ,റ്റി.പി അർജുനൻ,മിനി ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

























































