Connect with us

Hi, what are you looking for?

NEWS

പൊലീസിനെതിരെയുള്ള പ്രതികാര നടപടി, സേനയുടെയും ജനങ്ങളുടെയും ആത്മധൈര്യം തകർക്കും: ഷിബു തെക്കുംപുറം.

കോതമംഗലം: പൊതു പണിമുടക്കിൻ്റെ മറവിൽ ആഴിഞ്ഞാടായ സിപിഎം പ്രാദേശിക നേതാവിനെതിരെ നടപടി എടുത്ത കോതമംഗലം സർക്കിൾ ഇൻസ്പെക്ടറെ സ്ഥലം മാറ്റിയ നടപടി പൊലീസ് സേനയുടെയുടെയും ജനങ്ങളുടെയും ആത്മധൈര്യം കെടുത്തുമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു. പണിമുടക്ക് ദിനത്തിൽ ഓഫിസിൽ എത്തിയ പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചിരുന്നു. ആക്രമിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിൽ സിഐ പ്രതികൾക്കെതിരെ നടപടി എടുത്തു. സംഭവത്തിൽ സിപിഎം നേതൃത്വം പൊതുയോഗം സംഘടിപ്പിച്ച് സിഐയെയും ഭീഷണിപെടുത്തി. ഇതിനു പിന്നാലെയാണ് സിഐ ബേസിൽ തോമസിനെ തൃശൂർ ജില്ലയിലേക്ക് സ്ഥലം മാറ്റിയത്. പാർട്ടിയുടെ ശക്തികേന്ദ്രമായ സ്റ്റേഷനിലേക്ക് ഉദ്യോഗസ്ഥനെ മാറ്റിയതിനു പിന്നിൽ അദ്ദേഹത്തെ കായികമായി നേരിടാനാണെന്നും ഉദ്യോഗസ്ഥർക്കിടയിൽ ആശങ്കയുണ്ട്.

യുഡിഎഫ് ഭരിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിൽ അടുത്തിടെ സിപിഎം അനാവശ്യ കുഴപ്പങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ കുട്ടമ്പുഴ പൊലീസ് ഇടപെട്ടാണ് അതിക്രമങ്ങൾക്ക് അറുതി വരുത്തിയത്. അവിടെത്തെ സിഐയെയും തൃശൂർക്ക് മാറ്റിയിട്ടുണ്ട്. ഇത്തരം പ്രതികാര നടപടി,പാർട്ടി നേതൃത്വം പറയുന്ന കാര്യങ്ങൾ മാത്രം ചെയ്യുന്നവരായിരിക്കണം പൊലീസ് എന്ന സന്ദേശമാണ് സേനയ്ക്ക് നൽകുന്നത്. ഇത് ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഷിബു ചൂണ്ടിക്കാട്ടി.

പൊലീസ് ഉദ്യോഗസ്ഥർക്ക് ഭായാശങ്കകൾ ഇല്ലാതെ നിയമം നടപ്പാക്കാൻ അവസരം നൽകാത്തതാണ് നാട്ടിലെ മുഴുവൻ ക്രമസമാധന പ്രശ്നങ്ങൾക്കും കാരണം.
സിപിഎമ്മിൻ്റെ പ്രതികാര നടപടിക്കെതിരെ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...