കോതമംഗലം :- ശക്തമായ കാലാവർഷത്തെ തുടർന്ന് അപകടവസ്ഥയിലായ സത്രപ്പടി 4 സെന്റ് കോളനിയിലെയും സത്രപ്പടി ലക്ഷം വീട് കോളനിയിലെയും 11 കുടുംബങ്ങളെ ആണ് സത്രപ്പടി ഗവൺമെന്റ് എൽ പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.ആന്റണി ജോൺ എം എൽ എ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു.എം എൽ എ യോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി,കെ റ്റി പൊന്നച്ചൻ,ആരോഗ്യ, പോലീസ് വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.