Connect with us

Hi, what are you looking for?

NEWS

കർഷകർക്ക് കൈത്താങ്ങായി ‘സമൃദ്ധി’ പ്രവർത്തനം ആരംഭിച്ചു

കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലെയും, മുനിസിപ്പാലിറ്റിയിലെയും കർഷകരുടെ കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കുവാനും,ഗുണമേന്മയുള്ള നാടൻ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുമായുള്ള സംഭരണ വിപണന കേന്ദ്രമായ ‘സമൃദ്ധി’ നെല്ലിമറ്റം പുല്ലുകുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ വിപണണിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ അദ്ധ്യക്ഷനായി.വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര സ്വാഗതം പറഞ്ഞു.കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു പദ്ധതി വിശദീകരിച്ചു.

പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിസമോൾ ഇസ്മായിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസിയ ബിജു,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി അംഗങ്ങളായ ജെയിംസ് കോറമ്പേൽ, സാലി ഐപ്പ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ നൗഷാദ് പി.എച്ച്, ബ്ലോക്ക് മെമ്പർ ഡയാന നോബി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിബി മാത്യു, ടീനാ ടിനു, ഉഷാശിവൻ,ലതാ ഷാജി എന്നിവർ സംസാരിച്ചു. സമൃദ്ധി കമ്മിറ്റി പ്രസിഡൻ്റ് എം.കെ മഹിപാൽ നന്ദി അറിയിച്ചു. ബ്ലോക്കിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും,സമൃദ്ധി കമ്മിറ്റി അംഗങ്ങളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കാർഷിക വികസന സമിതി അംഗങ്ങൾ,പൊതു പ്രവർത്തകർ,അഗ്രോ സർവീസ് സെൻ്റർ പ്രവർത്തകർ, വിവിധ പഞ്ചായത്തിലെ കർഷകർ തുടങ്ങിയവർ പങ്കെടുത്തു. സംഭരണ വിപണന പ്രവർത്തനങ്ങൾ
എല്ലാ ദിവസവും നടക്കുന്നതാണ്. എല്ലാ വ്യാഴാഴ്ചയും 2 മണിക്ക് ലേലം മാർക്കറ്റും ഉണ്ടായിരിക്കുന്നതാണ്. ഉൽപ്പന്നങ്ങൾ നൽകുന്ന കർഷകർ അതാതു കൃഷിഭവൻ മുഖേനയോ വിപണിയിൽ നേരിട്ടോ അംഗത്വം എടുക്കേണ്ടതാണ്. എല്ലാ കർഷകരും ഉപഭോക്താക്കളും ഈ അവസരം വിനിയോഗിക്കണമെന്ന് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി.സിന്ധു അറിയിച്ചു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...