Connect with us

Hi, what are you looking for?

NEWS

5 കോടി രൂപ ചിലവഴിച്ചുള്ള നാടുകാണി -തൃക്കാരിയൂർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

കോതമംഗലം : 5 കോടി രൂപ ചിലവഴിച്ചുള്ള നാടുകാണി- തൃക്കാരിയൂർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.കവളങ്ങാട് പഞ്ചായത്തിനെയും, കോതമംഗലം നഗരസഭയെയും,കീരമ്പാറ പഞ്ചായത്തിനെയും, നെല്ലിക്കുഴി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.നിലവിൽ മൂന്നര മീറ്റർ മാത്രം വീതിയുള്ള റോഡാണ് 5.5 മീറ്റർ വീതി വർധിപ്പിച്ചാണ് നവീകരിക്കുന്നത്. നിരവധി വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം റോഡ് വീതി കൂട്ടുന്നതിനായി സൗജന്യമായി സ്ഥലം വിട്ടു നൽകിയിട്ടുണ്ട്.
5.5 മീറ്റർ വീതി ബി എം ബി സി ടാറിങ്ങിനു പുറമേ ആവശ്യമായ ഇടങ്ങളിൽ എല്ലാം കൾവേർട്ടുകളും,വൈഡനിങ്ങ്,സംരക്ഷണഭിത്തികൾ,ഡ്രൈനേജ്,ഐറിഷ് സംവിധാനങ്ങളും ,ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കൽ ,റോഡ് സേഫ്റ്റിയുടെ ഭാഗമായി റിഫ്ലക്ടർ,സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾക്കൊള്ളിച്ചാണ് ആധുനീക നിലവാരത്തിൽ റോഡ് നവീകരിക്കുന്നത്.ടി റോഡിലെ കോടതി കോംപ്ലക്സിന് സമീപമായി പലപ്പോഴും രൂപപെടുന്ന വലിയ വെള്ളക്കെട്ടും പരിഹരിക്കാനുള്ള വർക്കുകളും നവീകരണ പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ നിർമ്മാണ പുരോഗതി വിലയിരുത്തി.എം എൽ എ യോടൊപ്പം മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,കീരമ്പാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗോപി എം പി,
പഞ്ചായത്ത്‌ മെമ്പർ വി സി ചാക്കോ,ലിറ്റിൽ ഫ്ലവർ കർമലീത്ത കോൺവെന്റിലെ സിസ്റ്റർമ്മാരായ സിസ്റ്റർ.ലിസീന,സിസ്റ്റർ. ക്രിസ്റ്റീൻ,സിസ്റ്റർ പ്രശാന്ത,ജോബാച്ചൻ കുന്നയ്ക്കൽ,പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ ആൻഡ്രൂ ഫെർണാൻസ്‌ ടോം,കോൺട്രാക്ടർ ലിജു പോൾ എന്നിവരും ഉണ്ടായിരുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം: എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ആദ്യ നിവേദനമായി പഴയ ആലുവ – മൂന്നാർ രാജപാത തുറന്നുകൊടുക്കണമെന്ന ആവശ്യവുമായി ഷിബു തെക്കുംപുറം മുഖ്യമന്ത്രി വി . ഡി . സതീശനെയും വനവകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ ജനവിശ്വാസം ഏറ്റുവാങ്ങി യുഡിഎഫ് നേതാവും ജില്ലാ കൺവീനറുമായ ഷിബു തെക്കുംപുറം ഇന്ന് നിയമസഭയിൽ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ പ്രോടേം സ്പീക്കർ ജി. സുധാകരൻ...

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണി വിക്ടറി ലൈബ്രറി ആന്റ് റൂമില്‍ നടന്ന വായനകളരി സമാപിച്ചു. സമാപന സമ്മേളനം കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വായനകളരിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ ലൈബ്രറി...

CHUTTUVATTOM

കോതമംഗലം: തമിഴ്‌നാട് മാതൃകയില്‍ കേരളത്തിലെ മദ്യശാലകളുടെ ദൂരപരിധി ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, പൊതുശ്മശാനങ്ങള്‍ എന്നിവയില്‍ നിന്നും 200 മീറ്ററായി പുനഃസ്ഥാപിക്കണമെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി കോതമംഗലം രൂപത നേതൃത്വസംഗമം സംസ്ഥാന ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. കത്തീഡ്രല്‍...

CHUTTUVATTOM

കോതമംഗലം: സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ താലൂക്കില്‍ നടത്തിയ നിക്ഷേപ സമാഹരണത്തില്‍ ഇതര വിഭാഗത്തില്‍ പോത്താനിക്കാട് റീജണല്‍ റൂറല്‍ സഹകരണ ബാങ്ക് വാരപ്പെട്ടി ഒന്നാം സ്ഥാനം നേടി. ബാങ്ക് പ്രസിഡന്റ് എം.എസ്.അലിയാര്‍, സെക്രട്ടറി...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപ്പെട്ട് വൃദ്ധ മരിച്ച സംഭവത്തിൽ ബാക്ടിരിയയുടെ ഉറവിടം കണ്ടെത്താൻ തീവ്രശ്രമവുമായി ആരോഗ്യവകുപ്പ്.കൃഷിയിടങ്ങളിലെ പണികള്‍ ഉള്‍പ്പടെ ചെയ്യുന്ന 73 കാരിയാണ് അമീബിക് മസ്തിഷ്ക ജ്വരം പിടിപ്പെട്ട് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: ചേലാട്-മാലിപ്പാറ റോഡില്‍ വിവിധ സ്ഥലങ്ങളിലായി പൈപ്പ് പൊട്ടി കുടിവെള്ള ചോര്‍ച്ച. മാലിപ്പാറ ലൈബ്രറിപ്പടി, നാടോടി പാലത്തിന് സമീപം, ഡെന്റല്‍ കോളേജ് എന്നിവിടങ്ങളില്‍ ഒരു മാസത്തിലേറെയായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുകയാണ്. രണ്ടുവര്‍ഷം...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലത്ത് നിന്നും കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്‌സൈസ് പിടിയില്‍. കോതമംഗലം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എം.പിയുടെ നേതൃത്വത്തില്‍ പുലിക്കുന്നേപടിയില്‍ നടത്തിയ പരിശോധനയില്‍ ആസാം സ്വദേശി ദില്‍ധര്‍ ഹുസൈന്‍ (34) നാണ്...

CHUTTUVATTOM

കോതമംഗലം: ഓള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കാരുണ്യ സ്പര്‍ശം പദ്ധതിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മരണാനന്തര സഹായനിധി റേഷന്‍ വ്യാപാരിയുടെ കുടുംബത്തിനു കൈമാറി.മരണാനന്തര സഹായ നിധിയായ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കോതമംഗലം...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലൂടെ കടന്നുപോകുന്ന ചാത്തമറ്റം ഊരംകുഴി റോഡിന്റെ പുതുചിറ ഭാഗത്ത് ബണ്ട് റോഡ് ഇടിഞ്ഞു. ഇതോടെ റോഡ് ഏത് നിമിഷവും ചിറയിലേക്ക് ഒലിച്ചിറങ്ങാവുന്ന അവസ്ഥയിലായി. ഒരു വര്‍ഷക്കാലമായി റോഡിന്റെ വശങ്ങള്‍ ഇടിയുന്നുണ്ടെന്ന്...

CHUTTUVATTOM

കോതമംഗലം: യുവാക്കള്‍ രക്തദാനത്തിന്റെയും സിപിആര്‍ പരിശീലനത്തിന്റെയും കാലിക പ്രാധാന്യം തിരിച്ചറിയണമെന്ന് എറണാകുളം റൂറല്‍ എഎസ്പി ഹാര്‍ദിക് മീണ ഐപിഎസ്. കോതമംഗലം പ്ലേമേക്കര്‍ ടര്‍ഫില്‍ വെച്ച് ധര്‍മ്മഗിരി ആശുപത്രി, ആംകോര്‍ ഫൗണ്ടേഷന്‍, പീറ്റേഴ്‌സ് ജിച്ചു...

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിക്ക് മുന്നില്‍ മഴയത്തുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം നീളുന്നു. റോഡിലൂടെയുള്ള യാത്രയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിന് പുറമെ സമീപത്തെ കടകള്‍ക്കുള്ളില്‍ വെള്ളം കയറുന്നതും ഗുരുതരപ്രശ്‌നമാണ്. വേനല്‍മഴയില്‍ മൂന്ന് ദിവസമാണ് ഇവിടെ അതിരൂക്ഷ...

error: Content is protected !!