Connect with us

Hi, what are you looking for?

CHUTTUVATTOM

റേഷൻ വ്യാപാരികൾ കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

കോതമംഗലം : റേഷൻ വ്യാപാരികളോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പിൽ റേഷൻ വ്യാപാരികൾ പ്രതിഷേധ ധർണ്ണ നടത്തി. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക , വിതരണം കഴിഞ്ഞ് അഞ്ചു ദിവസത്തിനുള്ളിൽ വേതനം നൽകുമെന്ന വാക്ക് പാലിക്കുക , ഓണം ഉത്സവബത്തയും, ഓഗസ്റ്റ് മാസത്തെ കമ്മീഷനും ഉടൻ ലഭ്യമാക്കുക, കിറ്റിന് കമ്മീഷൻ നൽകണമെന്ന ഹൈക്കോടതി വിധി ഉടൻ നടപ്പിലാക്കുക, മണ്ണെണ്ണ ഡോർ ഡെലിവറിയായി നൽകുക, പഞ്ചസാര കമ്മീഷൻ വർദ്ധിപ്പിക്കുക , തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. ധർണ സമരം സംഘടനയുടെ ജില്ല പ്രസിഡന്റ്.വി .വി. ബേബി ഉദ്ഘാടനം ചെയ്‌തു. ജില്ല വൈസ് പ്രസിഡണ്ട് മാജോ മാത്യു, എം എസ്. സോമൻ, എം.എം.രവി.തുടങ്ങിയവർ സംബന്ധിച്ചു.

You May Also Like

error: Content is protected !!