Connect with us

Hi, what are you looking for?

NEWS

നേര്യമംഗലത്ത് പ്രതിഭാ സംഗമം നടത്തി

കവളങ്ങാട്: പഞ്ചായത്ത് പതിനൊന്നാം വാർഡിലെയും, നേര്യമംഗലം എസ്.എസി ഹോസ്റ്റലിൽ അധിവസിക്കുന്നതുമായ എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കായി പ്രതിഭാ സംഗമം സംഘടിപ്പിച്ച് മെമ്പേഴ്സ് എക്സലന്റ് അവാർഡ് നൽകി ആദരിച്ചു. നേര്യമംഗലം എസ്.എസി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പ്രതിഭാ സംഗമം ഊന്നുകൽ സർക്കിൾ ഇൻസ്പെക്ടർ രതീഷ് ഗോപാൽ ഉത്ഘാടനം ചെയ്തു.വാർഡ് മെമ്പർ ജിൻസിയ ബിജു അദ്ധ്യക്ഷത വഹിച്ചു. പ്രദേശത്തെ ഉന്നത വിജയം നേടിയ കുട്ടികളുടെ അക്കാദമിക് രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് കഴിഞ്ഞ മൂന്ന് വർഷമായി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മെമ്പേഴ്സ് എക്സലൻ്റ് അവാർഡുകൾ നൽകി വരുന്നത്.

മുൻ കവളങ്ങാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എം.ശിവൻ, നിള പ്രസിഡൻ്റ് രാജു
ചെറുപുറത്ത്, പി.ആർ.രവി, ജോയി അറക്കക്കുടി,എ.സി രാജശേഖരൻ,ഇ.എ. ഹനീഫ, പി.എം.റഷീദ് അജന്ത പുരുഷോത്തമൻ, രാധിക പ്രസന്നൻ, സി.എസ്.ബീവി, കെ.കെ.വിനു എന്നിവർ സംസാരിച്ചു. ആദരിക്കപ്പെട്ട കുട്ടികളും രക്ഷകർത്താക്കളും ചടങ്ങിൽ പങ്കെടുത്തു.സി.കെ രാജൻ സ്വാഗതവും കെ.എം.ഷെമീർ നന്ദിയും പറഞ്ഞു.

You May Also Like

CRIME

കോതമംഗലം: ബാറില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കോതമംഗലം കുത്തുകുഴി അയ്യങ്കാവ് പ്ലാച്ചേരി പ്രദീപ് (ബാബു-53), ഓണക്കൂര്‍ പാലം ജംഗ്ഷന്‍ തച്ചപ്പിള്ളി ആഘോഷ് (36), ഓണക്കൂര്‍ പാലം ജംഗ്ഷന്‍...

NEWS

കോതമംഗലം : ദേശീയപാത സംരക്ഷണ സമിതിയുടെ നേര്യമംഗലം വനമേഖലയിൽ മരം മുറിക്കൽ സമരം ; 10 പേർക്കെതിരെ കേസ്:കണ്ടാൽ അറിയാവുന്ന 30 പേരെയും കേസിൽ ഉൾപ്പെടുത്തി. കൊച്ചി -ധനുഷ്കോടി ദേശീയപാത സംരക്ഷണ സമിതി...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗം – നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗ്ഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് വെബ്‌സൈറ്റില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും പ്രൊജക്ട് അസിസ്റ്റന്റ്‌റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക...

NEWS

കോതമംഗലം : മാധ്യമ, കലാ, സാംസ്‌കാരിക മേഖലയിൽ ദേശീയ പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റും, പത്രപ്രവർത്തകനുമായ ഏബിൾ. സി. അലക്സിനെ എം. എ. കോളേജ്...

error: Content is protected !!